വിവാഹപ്രായം 21 ആക്കുന്നത് പെൺകുട്ടികളുടെ ശുഭകരമായ ഭാവിക്ക് വേണ്ടിയാണെന്ന് വിശ്വസിക്കാൻ കഴിയില്ല - കെ. കെ. ഷാഹിന

മോദി സർക്കാർ പെൺകുട്ടികളുടെ ശുഭകരമായ ഭാവിക്ക് വേണ്ടി വിവാഹപ്രായം 21 ആക്കാന്‍ തീരുമാനിച്ചുവെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് മാധ്യമ പ്രവര്‍ത്തക കെ. കെ. ഷാഹിന. തീരുമാനത്തെ പിന്തുണക്കുന്നതിന് മുന്‍പ് അടിസ്ഥാനപരമായ ചില സംശങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും അവര്‍ പറയുന്നു. 

കെ. കെ. ഷാഹിന ഉന്നയിക്കുന്ന ചോദ്യങ്ങള്‍:

ഇപ്പോഴത്തെ നിലക്ക് പതിനെട്ട് വയസ്സിന് താഴെ ഉള്ള പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല. അത് റേപ്പ് ആയാണ് കണക്കാക്കുക. വിവാഹപ്രായം 21 ആക്കുമ്പോൾ, പെൺകുട്ടികൾക്ക് അവരുടെ ലൈംഗിക ജീവിതം ആരംഭിക്കാൻ പിന്നെയും മൂന്ന് കൊല്ലം കഴിയണം എന്നാണോ?

പെൺകുട്ടികൾ മാതാപിതാക്കളുടെ തടവറയിൽ കഴിയുന്നത് 18 വർഷം എന്നതിൽ നിന്ന് 21 വർഷമായി ഉയർത്തി എന്നതാണോ ഇപ്പോൾ സംഭവിച്ചത് ?

പത്തൊൻപതോ ഇരുപതോ വയസ്സുള്ള പെൺകുട്ടിക്ക് (അഥവാ പതിനെട്ട് വയസ്സ് പൂർത്തിയായാൽ) ഒറ്റക്കോ തങ്ങൾക്ക് താല്പര്യമുള്ളവരുടെ കൂടെയോ ജീവിക്കാനുള്ള അവകാശം ഇപ്പോൾ നില നിൽക്കുന്നുണ്ടല്ലോ ? അത് ഇല്ലാതാവുമോ ?

പതിനെട്ട് വയസ്സിനും 21 വയസ്സിനും ഇടക്കുള്ള പെൺകുട്ടികൾക്ക് അവരുടെ കാമുകന്റെ കൂടെ ഒരു വീട്ടിൽ ഒരുമിച്ചു താമസിക്കാമോ? വിവാഹം കഴിക്കാനല്ലേ തടസ്സം ഉണ്ടാകേണ്ടതുള്ളൂ?

അങ്ങനെ ഒരു പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി കാമുകന്റെ കൂടെ താമസിച്ചാൽ 'വിവാഹ പ്രായം ആയില്ല' എന്ന് പറഞ്ഞ് തിരിച്ചു മാതാപിതാക്കളുടെ കൂടെ അയക്കുമോ കോടതികൾ ?

ഇതിനൊക്കെ ഒരു സമാധാനം ഉണ്ടായിട്ട് വേണം പിന്തുണക്കണോ വേണ്ടേ എന്ന് തീരുമാനിക്കാൻ. അല്ലാതെ മോഡി സർക്കാർ പെൺകുട്ടികളുടെ ശുഭകരമായ ഭാവിക്ക് വേണ്ടി തീരുമാനം എടുത്തു കളയും എന്ന് ഒറ്റയടിക്ക് കയറി അങ്ങ് വിശ്വസിക്കാൻ മാത്രം ചൂട് വെള്ളം കണ്ടിട്ടേ ഇല്ലാത്ത പൂച്ച അല്ല ഞാൻ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 4 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More