പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് കര്‍ഷക നേതാവ് ഗുര്‍ണാം സിംഗ്

ചണ്ഡീഗഡ്: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് കര്‍ഷക നേതാവ് ഗുര്‍ണാം സിംഗ് ചദുനി. 'സംയുക്ത സംഘര്‍ഷ് പാര്‍ട്ടി' എന്നാണ് പാര്‍ട്ടിയുടെ പേരെന്നും വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്നും ഗുര്‍ണാം സിംഗ് പറഞ്ഞു. ചണ്ഡീഗഡില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റദ്ദാക്കപ്പെട്ട വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരുവര്‍ഷത്തിലേറെയായി പ്രതിഷേധിച്ച സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ് ഗുര്‍ണാം സിംഗ് ചദുനി.

'ഇന്ന് മിക്ക രാഷ്ട്രീയ പാര്‍ട്ടികളും പണമുളളവരാണ്. പാവപ്പെട്ടവരുടെ അവകാശങ്ങളെ അവഗണിച്ച് മുതലാളിമാര്‍ക്ക് അനുകൂലമായ നടപടികളാണ് രാജ്യത്തെ സര്‍ക്കാര്‍ എടുത്തുകൊണ്ടിരിക്കുന്നത്. ജാതിക്കും മതത്തിനും അതീതമായിരിക്കും പാര്‍ട്ടിയുടെ നിലപാടുകള്‍. എല്ലാ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയായിരിക്കും പാര്‍ട്ടി നിലകൊളളുക' -ഗുര്‍നാം സിംഗ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം, തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കിയിരുന്നു. താന്‍ ഒരു പാര്‍ട്ടിയുടെയും അംഗമല്ലെന്നും തന്റെ ചിത്രം ഒരു രാഷ്ട്രീയ പാര്‍ട്ടിയും തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നുമാണ് രാകേഷ് ടികായത്ത് പറഞ്ഞത്. 

Contact the author

National Desk

Recent Posts

National Desk 6 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 7 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 7 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More