രോഗബാധിതയായ ആരാധികയ്ക്ക് ധൈര്യം പകർന്ന് രജനീകാന്ത്

ചെന്നൈ: രോഗബാധിതയായ ആരാധികയെ ആശ്വസിപ്പിച്ച് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. വീഡിയോ സന്ദേശത്തിലൂടെ ബംഗളൂരൂ സ്വദേശിയായ സൗമ്യ എന്ന ആരാധികയ്ക്കാണ് രജനീകാന്ത് ആശ്വാസം പകര്‍ന്നത്. രോഗബാധിതയായ സൗമ്യ നിലവില്‍ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സൂപ്പര്‍സ്റ്റാര്‍ ആരാധികയ്ക്കായി സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

'ഹലോ സൗമ്യാ,  നിനക്ക് സുഖമാണോ. നിനക്ക് ഒന്നും സംഭവിക്കില്ല.  സോറി കണ്ണാ കൊവിഡിന്റെ സാഹചര്യമായതിനാല്‍ എനിക്ക് നിന്നെ നേരില്‍ വന്ന് കാണാന്‍ സാധിക്കില്ല. മാത്രമല്ല എനിക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും നിന്നെ വന്ന് കാണുമായിരുന്നു. ധൈര്യമായിരിക്കു മകളെ, ദൈവമുണ്ട് കൂടെ. ഒന്നും സംഭവിക്കില്ല. ഞാന്‍ നിനക്കുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കാം. എന്ത് മനോഹരമായാണ് നീ ചിരിക്കുന്നത്. എല്ലാം ശരിയാവും മോളേ. ഞാന്‍ പ്രാര്‍ത്ഥിക്കാം' എന്നാണ് രജനീകാന്ത് വീഡിയോയില്‍ പറയുന്നത്. 

എന്നും ആരാധകരെ തന്നോട് ചേര്‍ത്തുനിര്‍ത്തുന്ന രജനീകാന്തിന്റെ വീഡിയോ ഇതിനകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. രക്തക്കുഴലില്‍ തടസം കണ്ടെത്തിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ രജനീകാന്ത് നവംബര്‍ ഒന്നിനാണ് ആശുപത്രി വിട്ടത്. നിലവില്‍ ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Entertainment Desk

Recent Posts

Web Desk 1 day ago
Viral Post

കടല്‍ പല്ലിയുടെ ഫോസില്‍ കണ്ടെത്തി

More
More
Web Desk 3 days ago
Viral Post

സ്വാതന്ത്ര്യദിനത്തില്‍ താജ്മഹലിൽ ത്രിവർണം തെളിയില്ല -കാരണമിതാണ്

More
More
Web Desk 3 days ago
Viral Post

ആരാണ് അമൂല്‍ ഗേള്‍!!

More
More
Web Desk 2 weeks ago
Viral Post

ചാന്‍സ് ചോദിച്ച് മടുത്തു, അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹോര്‍ഡിംഗ് സ്ഥാപിച്ച് യുവാവ്

More
More
Web Desk 4 months ago
Viral Post

ഭാര്യയ്ക്ക് പ്രായം 82, ഭര്‍ത്താവിന് 36; അപൂര്‍വ്വ പ്രണയത്തിന്റെ കഥ

More
More
Web Desk 5 months ago
Viral Post

ടാന്‍സാനിയയില്‍ നിന്നുളള ഇന്‍സ്റ്റഗ്രാം താരം കിലി പോളിനെ ആദരിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

More
More