ആഭ്യന്തര വകുപ്പിനെ വാഴയോട് ഉപമിക്കരുത്‌, വാഴ നല്ലൊരു ഫലവൃക്ഷമാണ് - പി കെ അബ്ദു റബ്ബ്

സംസ്ഥാനത്ത് രാഷ്ട്രീയ കൊലാപാതകങ്ങള്‍ കൂടിവരുന്നതിനെതിരെ അഭ്യന്തര വകുപ്പിനെ പരിഹസിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദു റബ്ബ്. സമ്പൂർണ്ണമായി പരാജയപ്പെട്ട ആഭ്യന്തര വകുപ്പിനെ പലരും വാഴയോട് ഉപമിക്കുന്നതായി കാണുന്നു. അങ്ങനെയൊന്നും ചെയ്യരുതെന്നാണ് എൻ്റെ അഭിപ്രായം. വാഴ നല്ലൊരു ഫലവൃക്ഷമാണ്, അതു നമുക്ക് പഴങ്ങൾ തരുന്നു, അതിൻ്റെ ഇല നാം സദ്യ വിളമ്പാൻ ഉപയോഗിക്കുന്നു, വെട്ടിയൊഴിവാക്കുന്ന വാഴക്കുള്ളിൽ നിന്നു പോലും വാഴപ്പിണ്ടിയെടുത്ത് ഔഷധമായി നാമുപയോഗിക്കുന്നു. അങ്ങനെയുള്ള ഫലസമൃദ്ധമായ വാഴയെ ഒന്നിനും കൊള്ളാത്ത ആഭ്യന്തര വകുപ്പുമായി തുലനം ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ലെന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണരൂപം

സഖാവേ,

കോട്ടയത്തെയും, ഈരാറ്റുപേട്ടയിലെയും നിങ്ങളുടെ ഒക്കച്ചങ്ങായിമാരാണ് പരസ്പരം രക്തം ചിന്തി കേരളത്തെ ചോരക്കളമാക്കുന്നത്. ആർ.എസ്.എസിനോടും, എസ്.ഡി.പി.ഐ യോടുമുള്ള നിങ്ങളുടെ മൃദുസമീപനം കാരണമാണ് കേരള മണ്ണിനെയവർ കലാപഭൂമിയാക്കുന്നത്. വർഗീയ ചേരിതിരിവുണ്ടാക്കുന്ന,  നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പ്രതിലോമ ശക്തികളെ നിയന്ത്രിക്കുന്ന കാര്യത്തിൽ ഒന്നാം പിണറായി സർക്കാറിൻ്റെ അതേ പാതയിലാണ് രണ്ടാം പിണറായി സർക്കാരും, ഒരു മാറ്റവുമില്ല. 

'കൊലക്കു കൊല, വെട്ടിനു വെട്ട്' കൊല്ലപ്പെട്ടവർ ഏതു പാർട്ടിയിൽ പെട്ടവരായാലും അവരുടെ കുടുംബത്തിനു മാത്രം നഷ്ടം. പ്രതികാരദാഹവുമായി നടക്കുന്ന തീവ്രവാദ സംഘങ്ങളുടെ രഹസ്യ നീക്കങ്ങളെ നിരീക്ഷിക്കാൻ  ഇൻ്റലിജൻസിനു പോലുമാവുന്നില്ല! സമ്പൂർണ്ണമായി പരാജയപ്പെട്ട ആഭ്യന്തര വകുപ്പിനെ പലരും വാഴയോട് ഉപമിക്കുന്നതായി കാണുന്നു. അങ്ങനെയൊന്നും ചെയ്യരുതെന്നാണ് എൻ്റെ അഭിപ്രായം. വാഴ നല്ലൊരു ഫലവൃക്ഷമാണ്, അതു നമുക്ക് പഴങ്ങൾ തരുന്നു, അതിൻ്റെ ഇല നാം സദ്യ വിളമ്പാൻ ഉപയോഗിക്കുന്നു, വെട്ടിയൊഴിവാക്കുന്ന വാഴക്കുള്ളിൽ നിന്നു പോലും വാഴപ്പിണ്ടിയെടുത്ത് ഔഷധമായി നാമുപയോഗിക്കുന്നു. അങ്ങനെയുള്ള ഫലസമൃദ്ധമായ വാഴയെ ഒന്നിനും കൊള്ളാത്ത ആഭ്യന്തര വകുപ്പുമായി തുലനം ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. നിങ്ങൾക്കോ?

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 4 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More