പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ ആള്‍ ദൈവവും ഭാര്യയും അറസ്റ്റില്‍

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ആള്‍ ദൈവവും ഭാരൃയും അറസ്റ്റില്‍. ചെന്നൈ സ്വദേശിയായ ആള്‍ദൈവം സത്യനാരായണനെയും ഭാര്യ പുഷ്പലതയെയും സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കൗമാരപ്രായം മുതല്‍ ഇയാള്‍ ലൈംഗികപീഡനത്തിനിരയാക്കിയിരുന്നതായും പരാതിപ്പെട്ടാല്‍ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന്  ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

ഐ പി സി സെക്ഷന്‍ 328(ലഹരിയോ വിഷമോ നല്‍കി വ്യക്തിയെ ദ്രോഹിക്കുക), സെക്ഷന്‍  506( ഭീഷണി), സെക്ഷന്‍ 376 (ബലാത്സംഗം), കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയല്‍ (പോക്‌സോ) എന്നിവ പ്രകാരമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആള്‍ദൈവം സത്യ നാരായണനും ഭാര്യ പുഷ്പലതയും 2012 മുതല്‍ ചെന്നൈയിലെ വിനായകപുരത്ത് ഷിര്‍ദിപുരം സര്‍വ്വശക്തി പീഠം എന്ന പേരില്‍ ട്രസ്റ്റ് നടത്തിവരികയായിരുന്നു. ട്രസ്റ്റിനടുത്ത് മുത്തശ്ശിയോടൊപ്പമായിരുന്നു ഇരയായ പെണ്‍കുട്ടി താമസിച്ചിരുന്നത്. പതിനാറുവയസുകാരിയായ പെണ്‍കുട്ടിയെ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുമെന്ന് വിശ്വസിപ്പിച്ചാണ് സത്യനാരായണന്‍  പീഢനത്തിനിരയാക്കിയത്.

ഭാര്യയുടെ സഹായത്തോടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് എഫ് ഐ ആറില്‍ പറയുന്നു. 2016 ഏപ്രില്‍ 12-നാണ് പെണ്‍കുട്ടി വിശുദ്ധ ഭസ്മം വാങ്ങാനായി ട്രസ്റ്റിലേക്കെത്തുന്നത്. അവിടെയെത്തിയപ്പോള്‍ സത്യനാരായണന്റെ ഭാര്യ ജ്യൂസ് നല്‍കുകയും മയങ്ങിവീണ കുട്ടിയെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം റവന്യൂവകുപ്പ് പൂട്ടി

More
More
National Desk 8 hours ago
National

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; അമിത് ഷാക്കെതിരെയും പ്രതിഷേധം

More
More
Web Desk 10 hours ago
National

ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രസര്‍ക്കാര്‍

More
More
National Desk 1 day ago
National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 3 പേര്‍ കൊല്ലപ്പെട്ടു

More
More
National 1 day ago
National

അരിക്കൊമ്പന്‍ ഹര്‍ജി പ്രശസ്തിക്ക് വേണ്ടി- മദ്രാസ് ഹൈക്കോടതി

More
More
National 1 day ago
National

ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട 40 പേര്‍ക്ക് പരിക്കില്ല; വൈദ്യുതാഘാതമെന്ന് നിഗമനം

More
More