കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍: പാര്‍ലമെന്‍റില്‍ ഉന്നയിക്കാനൊരുങ്ങി കോണ്‍ഗ്രസും ബിജെപിയും

ഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കെ മുരളിധരന്‍ എം പി അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. ബിജെപിയും ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് നോട്ടീസ് നല്‍കും. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ പെരുകുകയാണെന്നും ക്രമസമാധാന തകര്‍ച്ചയാണ് കേരളത്തില്‍ സംഭവിക്കുന്നതെന്നും കോണ്‍ഗ്രസ് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസില്‍ പറയുന്നു. 

അതേസമയം, ആലപ്പുഴയില്‍ നടന്ന ഇരട്ടകൊലപാതകങ്ങളെ കുറിച്ച് ഗവര്‍ണറോട് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ടെന്നാണ് വിവരം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതിന് ശേഷം ഗവര്‍ണര്‍ വിശദമായ റിപ്പോര്‍ട്ട്‌ കേന്ദ്രസര്‍ക്കാരിന് നല്‍കും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരം ഏറ്റെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് അരക്ഷിതാവസ്ഥ രൂക്ഷമാവുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ കുറ്റപ്പെടുത്തി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒന്നരമാസത്തിനിടെ മൂന്ന് കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നിരിക്കുന്നത്. പാലക്കാട് സംഭവത്തിന് ശേഷം ജാഗ്രതാ നിര്‍ദ്ദേശമുണ്ടായിട്ടും കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചു. പൊലീസിന് വീഴ്ചയെന്ന വ്യാപക വിമര്‍ശനത്തിന് പിന്നാലെയാണ്  കേന്ദ്രം റിപ്പോര്‍ട്ട് തേടുന്നത്. ഇന്നലെയാണ് 24 മണിക്കൂറിനിടയില്‍ അഭിഭാഷകരായ രണ്ട് സംസ്ഥാനതല രാഷ്ട്രീയ നേതാക്കള്‍ കൊല്ലപ്പെട്ടത്. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാന്‍, ബിജെപി ഒബിസി മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരേയാണ് അക്രമിസംഘങ്ങള്‍ മാരകമായി വെട്ടിക്കൊലപ്പെടുത്തിയത്. 

Contact the author

Web Desk

Recent Posts

National Desk 17 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 19 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 20 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 21 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 21 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More