കവരത്തി: ലക്ഷദ്വീപില്‍ വീണ്ടും പരിഷ്കാരങ്ങള്‍ കൊണ്ടുവന്ന് ബിജെപി ഭരണകൂടം. ദ്വീപിലെ സ്കൂളുകള്‍ക്കുളള അവധി വെളളിയാഴ്ച്ചയില്‍ നിന്ന് ഞായറാഴ്ച്ചയാക്കി മാറ്റി. പൊതുവിദ്യാഭ്യാസവകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറത്തിയത്. ക്ലാസുകളുടെ സമയവും പുനക്രമീകരിച്ചിട്ടുണ്ട്. ബീഫ് നിരോധനത്തിനും സ്കൂളുകളിലെ മാംസ ഭക്ഷണ നിരോധനത്തിനും പിന്നാലെ ബിജെപി കൊണ്ടുവന്ന പുതിയ പരിഷ്കാരം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
2020 ഡിസംബറിലാണ് കേന്ദ്രസര്‍ക്കാര്‍ ഗുജറാത്ത് ബിജെപി നേതാവായ പ്രഫുല്‍ പട്ടേലിനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി നിയമിക്കുന്നത്. പിന്നാലെ ലക്ഷദ്വീപിലെ ജനങ്ങളുടെ സാധാരണ ജീവിതത്തെയും ജനാധിപത്യ അവകാശങ്ങളെയും അട്ടിമറിച്ചുകൊണ്ടുളള മാറ്റങ്ങള്‍ ലക്ഷദ്വീപ് നിവാസികളില്‍ അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ഭരണകൂടം ശ്രമിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബീഫ് നിരോധനം, സ്കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസാഹാരങ്ങള്‍ ഒഴിവാക്കല്‍, അംഗണ്‍വാടികള്‍ അടച്ചുപൂട്ടല്‍, ഗുണ്ടാ ആക്ട് നടപ്പിലാക്കല്‍, രണ്ട് മക്കളില്‍ കൂടുതല്‍ ഉളളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് വിലക്ക് തുടങ്ങിയ മാറ്റങ്ങളാണ് ലക്ഷദ്വീപ് ഭരണകൂടം ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചത്. തുടര്‍ന്ന് ബിജെപി സര്‍ക്കാരിനെതിരെ കേരളത്തിലും ലക്ഷദ്വീപിലും വലിയ തോതിലുളള പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. പ്രതിഷേധങ്ങള്‍ ശക്തമായതോടെ അല്‍പ്പം പിന്നോട്ടുപോയ അഡ്മിനിസ്ട്രേറ്റര്‍ വീണ്ടും പ്രകോപനപരമായ പരിഷ്കാരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.