കള്ളപ്പണം വെളുപ്പിക്കല്‍: ഐശ്വര്യാ റായിക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

മുംബൈ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഐശ്വര്യാ റായിക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. പനാമ പേപ്പര്‍ വിവരങ്ങളുമായി ബന്ധപ്പെട്ടാണ് ഐശ്വര്യാ റായിക്ക് മൂന്നാം തവണയും ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിന് മുന്‍പ് മൂന്ന് തവണ നോട്ടീസ് അയച്ചപ്പോഴും ഐശ്വര്യാ റായ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടിക 2016ലാണ് പുറത്ത് വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നറിയിച്ച് ഐശ്വര്യയ്ക്ക് നേരത്തെ രണ്ട് തവണയും നോട്ടീസ് അയച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2000 മുതല്‍ 2004 വരെയുള്ള വിദേശ വരുമാനം സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് ഐശ്വര്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൊഴി രേഖപ്പെടുത്താൻ ഇന്നെത്തണമെന്ന് കാണിച്ചാണ് നോട്ടീസെങ്കിലും ഐശ്വര്യ മറ്റൊരു തീയതി ചോദിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇന്ത്യയിലെ വ്യവസായികൾ, രാഷ്ട്രീയക്കാർ, അന്വേഷണം നേരിടുന്നവർ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്. ക്രിക്കറ്റ് താരവും മുൻ രാജ്യസഭ എംപിയുമായ സച്ചിൻ തെണ്ടുൽക്കർ, ഭാര്യ അഞ്ജലി, ഭാര്യാ പിതാവ് ആനന്ദ് മേത്ത എന്നിവർ ബ്രിട്ടീഷ് വിർജിൻ ഐലൻറിൽ നിക്ഷേപം നടത്തിയെന്നും പാൻഡോര പേപ്പർ വെളിപ്പെടുത്തിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

താരാപിഥിലെ മാ കാളി ക്ഷേത്രം സന്ദർശിക്കാൻ എല്ലാ സംഘികളെയും ക്ഷണിക്കുന്നു - മഹുവ മൊയ്ത്ര

More
More
National Desk 5 hours ago
National

ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ശിവസേന നൂറിലധികം സീറ്റുകള്‍ നേടും - സഞ്ജയ്‌ റാവത്ത്

More
More
National Desk 23 hours ago
National

കാളി മാംസാഹാരം കഴിക്കുന്ന, മദ്യ വസ്തുകള്‍ ഉപയോഗിക്കുന്ന ദേവതയാണ് - മഹുവ മൊയ്ത്ര

More
More
Web Desk 23 hours ago
National

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള മാംസം പൊതിഞ്ഞു; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

More
More
National Desk 1 day ago
National

'സിഗരറ്റ് വലിക്കുന്ന കാളി'; ലീന മണിമേഖലക്കെതിരെ കേസ് എടുത്ത് യു പി പൊലീസ്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിനുനേരേ കറുത്ത ബലൂണുകള്‍ പറത്തിയ സംഭവം; 3 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

More
More