തിരുവനന്തപുരം : പായിപ്പാട്ട് അതിഥി തൊഴിലാളികളെ തെരുവിലിറക്കിയതിനു പിന്നില്‍ ഒന്നിലധികം ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തിനു പിന്നില്‍ കൊറോണ പ്രതിരോധത്തില്‍ കേരളം കൈവരിച്ചുകൊണ്ടിരിക്കുന്ന മുന്നേറ്റത്തെ താറടിച്ചു കാട്ടാനുള്ള ഗൂഡ നീക്കമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അതിഥി തൊഴിലാളികള്‍ക്കുവേണ്ടി കൂടുതല്‍ സൌകര്യങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 5178-ക്യാമ്പുകളാണ് നിലാവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ഒരുക്കുകയാണ്.
അതിഥി തൊഴിലാളികളുടെ ക്ഷേമം അന്വേഷിക്കാനും പ്രശ്നങ്ങള്‍ മനസ്സിലാക്കാനും ഹിന്ദി അറിയാവുന്ന ഹോം ഗാഡുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്കുള്ള സന്ദേശങ്ങള്‍ ഒറിയ. ബംഗാളി ഭാഷകളിലും നല്‍കും. അതിഥി തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നതായും മുഖ്യമന്ത്രി അറിയിച്ചു.
സ്വന്തം നാട്ടിലേക്ക് പോകാനുള്ള ആഗ്രഹം മാത്രമാണ് ഇപ്പോള്‍ നടക്കാത്തത്. ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച വേളയില്‍ ''എല്ലാവരും ഇപ്പോള്‍ എവിടെയാണോ അവിടെത്തന്നെ നില്‍ക്കണം''- എന്നാണ് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുള്ളത് - മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. അതിഥി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷക്കായി ഡോക്ടര്‍ മാരുടെ സേവനവും ഉറപ്പാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.