കൊറോണ : ലോകത്ത് മുപ്പത്തിനാലായിരത്തില്‍പരം പേര്‍ മരിച്ചു. ഏഴു ലക്ഷത്തില്‍പരം രോഗികള്‍

ജനീവ: കൊറോണാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോകത്താകെ ഇതിനകം മുപ്പത്തിനാലായിരത്തില്‍പരം (34,000) ആളുകള്‍ മരണപ്പെട്ടതായി ലോകാരോഗ്യസംഘടനയുടെ കണക്ക്. ഇതുവരെ രോഗം ബാധിച്ചവര്‍ ഏഴു ലക്ഷത്തിലധികം വരും. മരണപ്പെട്ടവരില്‍ മൂന്നില്‍ രണ്ടു ഭാഗവും യൂറോപ്പില്‍ നിന്നാണ്. നാലുലക്ഷത്തോളം പേര്‍ക്ക് യൂറോപ്പില്‍ രോഗം ബാധിച്ചിട്ടുണ്ട്.

ഇരുപത്തിനാലായിരത്തില്‍ താഴെ ആളുകള്‍ മരണപ്പെട്ടു. ഇറ്റലിക്കും സ്പെയിനിനുമാണ് വലിയ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്നത്. ഇരു രാജ്യങ്ങളിലും യഥാക്രമം പന്ത്രണ്ടായിരത്തിനു  മുകളിലും എഴായിരത്തിനു മുകളിലും മരണം സംഭവിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ ഇതിനകം മൂവായിരത്തോളം പേര്‍ മരണമടഞ്ഞു. ജനസംഖ്യയും യുവജനതയുടെ സംഖ്യയും വളരെ കുറഞ്ഞ മേല്‍ രാജ്യങ്ങള്‍ വിവരിക്കാനാവാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

കൊറോണാ വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ഏറ്റവുമധികം ദുരിതം ഏറ്റുവാങ്ങിയ ചൈനയില്‍ പക്ഷെ ഇപ്പോള്‍ മരണനിരക്കും  രോഗബാധാനിരക്കും  വളരെ കുറവാണ് എന്നത് വലിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടന ഇന്നലെ പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ 450-പേര്‍ മരണപ്പെട്ടപ്പോള്‍ ചൈനയില്‍ വെറും 5-പേര്‍ മാത്രമാണ് മരണപ്പെട്ടത്. ഏറെ വൈകി കൊറോണ പടര്‍ന്നുപിടിച്ച അമേരിക്കയില്‍ ഇതിനകം മൂവായിരത്തിലധികം പേര്‍ മരണമടഞ്ഞിട്ടുണ്ട്. ഏകദേശം ഒന്നരലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് കണക്ക്.


Contact the author

Web Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More