പെണ്‍കുട്ടികള്‍ അമ്മയുടെ ഗര്‍ഭപാത്രത്തിലും ശ്മശാനത്തിലും മാത്രമാണ് സുരക്ഷിതര്‍; കുറിപ്പെഴുതി 15 കാരി ആത്മഹത്യ ചെയ്തു

ചെന്നൈ: ചെന്നൈയില്‍ ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ശനിയാഴ്ച്ചയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് കുറിപ്പെഴുതി വെച്ചാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയായ യുവാവ് അറസ്റ്റിലായിട്ടുണ്ട്. താനും പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നെന്നും പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടുണ്ടെന്നും യുവാവ് സമ്മതിച്ചതായി പൊലീസ് പറയുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ (പോക്‌സോ) പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

'പെണ്‍കുട്ടികളോട് എങ്ങനെ ഇടപെടണമെന്ന് മാതാപിതാക്കള്‍ ആണ്‍കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. അധ്യാപകരെയോ ബന്ധുക്കളെയോ ആരെയും വിശ്വസിക്കരുത്. അമ്മയുടെ ഗര്‍ഭപാത്രവും ശ്മശാനവും മാത്രമാണ് സുരക്ഷിതമായ സ്ഥലം. ലൈംഗികാതിക്രമങ്ങള്‍ അവസാനിപ്പിക്കു'-എന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്. പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ യുവാവ് സ്ഥിരം ശല്യം ചെയ്തിരുന്നെന്നും സ്‌കൂള്‍ മാറ്റിയിട്ടും ഇയാള്‍ ശല്യം തുടര്‍ന്നെന്നും ബന്ധുക്കള്‍ പറയുന്നു. പഠിക്കാനോ ഉറങ്ങാനോ ഒന്നിനും കഴിയുന്നില്ലെന്നും താന്‍ അത്രയധികം അസ്വസ്ഥയാണെന്നും കുട്ടി കത്തില്‍ വിശദീകരിക്കുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കിടെ നാല് ആത്മഹത്യകളാണ് തമിഴ്‌നാട്ടില്‍ നടന്നത്. അവയില്‍ രണ്ടിലും അധ്യാപകരായിരുന്നു പ്രതികള്‍. 'ലൈംഗിക പീഡനങ്ങള്‍ മൂലം ആത്മഹത്യ ചെയ്യുന്നവരുടെ വാര്‍ത്തകള്‍ എന്നെ അസ്വസ്ഥനാക്കുന്നു. അത്തരം കടുത്ത തീരുമാനങ്ങളിലേക്ക് പോകരുത്. കുറ്റവാളികളെക്കുറിച്ച് ധൈര്യമായി റിപ്പോര്‍ട്ട് ചെയ്യാനും അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും ശ്രമിക്കണം'എന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വീഡിയോ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 2 days ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More