ചെന്നൈ: നടന്മാരായ മമ്മൂട്ടിയുടെയും മകന് ദുല്‍ഖര്‍ സല്‍മാന്റെയും പേരിലുളള ചെന്നൈ ചെങ്കല്‍പേട്ടിലെ സ്ഥലം വനഭൂമിയല്ലെന്ന് മദ്രാസ് ഹൈക്കോടതി. ചെങ്കല്പേട്ടിലുളള 40 ഏക്കര്‍ ഭൂമിയെ സംരക്ഷിത വനഭൂമിയായി പ്രഖ്യാച്ച തമിഴ്നാട് ലാന്‍ഡ് അഡ്മിനിസ്ട്രേഷന് കമ്മീഷന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് ഇളന്തിരവനാണ് ഉത്തരവ് റദ്ദാക്കിയത്.
1997-ലാണ് മമ്മൂട്ടി ചെങ്കല്‍പ്പേട്ടിലെ കറുപ്പഴിപ്പളളം എന്ന സ്ഥലത്ത് 40 ഏക്കര്‍ ഭൂമി വാങ്ങുന്നത്. 2007-ല്‍ തമിഴ്നാട് ലാന്‍ഡ് അഡ്മിനിസ്ട്രേഷന് ഈ ഭൂമിയെ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചു. അതേവര്‍ഷം തന്നെ മമ്മൂട്ടി ലാന്‍ഡ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. 2020-ല്‍ ഈ ഭൂമി പിടിച്ചടക്കാനുളള നീക്കം തുടങ്ങിയതോടെ മമ്മൂട്ടി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഈ വര്‍ഷം ഓഗസ്റ്റില്‍ ഹര്‍ജി പരിഗണനയിലെത്തിയപ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ കോടതി കമ്മീഷണര്‍ ഓഫ് ലാന്‍ഡ് രജിസ്ട്രേഷന് നിര്‍ദേശം നല്‍കിയിരുന്നു. ചൊവ്വാഴ്ച്ച വാദം കേട്ട കോടതി ലാന്‍ഡ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് പൂര്‍ണമായും റദ്ദാക്കുകയായിരുന്നു.