വി ഐ പി കളുടെ സുരക്ഷക്ക് ഇനി വനിതാ കമാന്റോകള്‍

ഡല്‍ഹി: രാജ്യത്ത് ഇനി മുതല്‍ വി ഐ പി കളുടെ സുരക്ഷക്ക് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന്‍റെ വനിത കമാന്റോകളും. ആദ്യമായാണ് സി ആര്‍ പി എഫിന്‍റെ വനിതാ വിഭാഗത്തിന് വി ഐ പികള്‍ക്ക് സുരക്ഷായൊരുക്കുന്നതിന് അനുവാദം ലഭിച്ചിരിക്കുന്നത്. ദേശീയ തലസ്ഥാനത്ത് ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള നേതാക്കളുടെ സംരക്ഷണത്തിനായാണ് ഇവരെ നിയമിക്കുക. സുരക്ഷ നല്‍കുന്നതിന്‍റെ ഭാഗമായി വനിതാ കമാന്‍ഡോകള്‍ക്ക് പ്രത്യേക പരീശീലനവും നല്‍കിയിട്ടുണ്ട്. 32 വനിത കമാന്റോകളാണ് പ്രത്യേക പരീശീലനം പൂര്‍ത്തിയാക്കിയത്. ജനുവരി മുതൽ ഇവരെ വിഐപി സുരക്ഷയിൽ വിന്യസിപ്പിക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഭാര്യ ഗുർശരൺ കൗർ തുടങ്ങിയവര്‍ക്കാണ് ആദ്യം വനിതാ കമാന്‍ഡോകളെ സുരക്ഷാക്കായി വിന്യാസിക്കുക. ഓരോ വി ഐ പികള്‍ക്കും അഞ്ച് മുതല്‍ ഏഴ് വരെ കമാന്‍ഡോകള്‍ ആയിരിക്കും ഉണ്ടായിരിക്കുക. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും വനിതാ കമാന്‍ഡോകളെ  സുരക്ഷക്കായി വിന്യസിപ്പിക്കും. രാജ്യത്ത് ഒരു വി ഐ പി യാത്ര ചെയ്യുമ്പോള്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. എന്നാല്‍ സുരക്ഷാ ചുമതല സി പി ആര്‍ എഫ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായിരിക്കും.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 6 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 23 hours ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 23 hours ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഗെഹ്ലോട്ടിനെയും പൈലറ്റിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു; ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം

More
More
National Desk 1 day ago
National

ന്യായമായ ശമ്പളം കിട്ടുമ്പോള്‍ എന്തിനാണ് നക്കാപ്പിച്ചാ? ; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍

More
More