അയോധ്യയില്‍ നടന്നത് ഭൂമി കുംഭകോണം; ഭൂമി വാങ്ങിക്കൂട്ടിയതെല്ലാം ബിജെപിക്കാര്‍ - പ്രിയങ്ക

ഉത്തർപ്രദേശിലെ അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കുന്ന സ്ഥലത്തിന് ചുറ്റും നടന്നത് വൻ ഭൂമി കുംഭകോണമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രം പണിയുന്നതിനുള്ള സുപ്രീംകോടതി വിധിക്കു പിന്നാലെ ബി.ജെ.പി നേതാക്കളും ബന്ധുക്കളും സംസ്ഥാന സർക്കാർ ജീവനക്കാരും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

രണ്ട് കോടി രൂപ വിലമതിക്കുന്ന അയോധ്യയിലെ സ്വകാര്യഭൂമി രണ്ട് തവണ - ആദ്യം എട്ട് കോടി രൂപയ്ക്കും പിന്നീട് 18.5 കോടി രൂപയ്ക്കും - കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ച രാമക്ഷേത്ര ട്രസ്റ്റിന് വിറ്റതായി വസ്തു വിൽപ്പന രേഖകൾ പുറത്തുവിട്ടുകൊണ്ട് പ്രിയങ്ക പറഞ്ഞു. രണ്ട് കോടി രൂപ വിലമതിക്കുന്ന ഭൂമി 26.5 കോടി രൂപയ്ക്കാണ് ട്രസ്റ്റ് വാങ്ങിയത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഭൂമിക്ക് കോടിക്കണക്കിനു വില ഉയരുന്നത് ലോകത്തിലെ ആദ്യത്തെ സംഭവമായിരിക്കാം. പ്രസ്തുത ഭൂമിയുടെമേല്‍ തര്‍ക്കമുണ്ടെന്നും പോലീസ് കേസ് അവസാനിക്കാതെ കൈമാറ്റം ചെയ്യരുതെന്ന ഉത്തരവുമുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നിട്ടും ആ ഭൂമി ഒരു വ്യക്തിക്ക് 8 കോടി രൂപയ്ക്ക് വിറ്റു. അഞ്ച് മിനിറ്റിനുള്ളിൽ അത് 18 കോടി രൂപയ്ക്ക് മറിച്ചു വില്‍ക്കുകയും ചെയ്തു. ഈ ഇടപാടുകള്‍ക്കെല്ലാം സാക്ഷികളായി നിന്നവരില്‍ ഒരാള്‍ ആർഎസ്എസിന്‍റെ മുതിര്‍ന്ന നേതാവും രാമക്ഷേത്ര സമിതിയിലെ ട്രസ്റ്റിയുമാണ്. മറ്റൊരാൾ അയോധ്യയുടെ മേയറാണ്. ഇത് അഴിമതിയല്ലെങ്കില്‍ മറ്റെന്താണ് എന്നാണ് പ്രിയങ്കാ ഗാന്ധി ചോദിക്കുന്നത്. 

യഥാര്‍ത്ഥ ഹിന്ദു സത്യത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കുന്നു. എന്നാല്‍ ഹിന്ദുത്വവാദികള്‍ മതത്തിന്റെ മറവില്‍ കൊള്ളയടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അയോധ്യക്കേസില്‍ സുപ്രീം കോടതി വിധിക്ക് ശേഷം എംഎല്‍എ, മേയര്‍, കമ്മീഷണര്‍, എസ്ഡിഎ, ഡിഐജി എന്നിവരുടെ ബന്ധുക്കള്‍ അയോധ്യയില്‍ ക്ഷേത്രത്തിന് സമീപം ഭൂമി കൈയേറിയെന്നായിരുന്നു മാധ്യമവാര്‍ത്ത. രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗയും വിഷയം ഉന്നയിച്ചിരുന്നു. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 3 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 3 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 3 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More