അജു വര്‍ഗ്ഗീസ് പങ്കുവെച്ച ജഗതിയുടെ ചിത്രം സിബിഐ 5-ലേതല്ല; പ്രചരിക്കുന്നത് പഴയ ചിത്രം

അജു വര്‍ഗ്ഗീസ് പങ്കുവെച്ച മേക്കപ്പിടുന്ന ജഗതിയുടെ ചിത്രം സിബിഐ 5-ലേതല്ലെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ജഗതിയുടെ രംഗങ്ങൾ ഇതുവരെ ഷൂട്ട് ചെയ്തിട്ടില്ലെന്നും പ്രചരിക്കുന്നത് തെറ്റായ ചിത്രവുമാണെന്ന് സിബിഐ 5 സിനിമയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ജഗതി അഭിനയിച്ച പരസ്യ ചിത്രത്തിന്റെ മേക്കിങ് വിഡിയോയിൽ നിന്നുള്ള ചിത്രമാണിത്.

അജു വര്‍ഗ്ഗീസ് പങ്കുവച്ച ചിത്രത്തിന് Delight എന്നു മാത്രമായിരുന്നു അടിക്കുറിപ്പ് നല്‍കിയിരുന്നത്. അത് സിബിഐ 5ലേതാണെന്ന് അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. എന്നാല്‍ 'സിബിഐ 5ന് ഒരുങ്ങുന്ന വിക്രം എന്ന അടിക്കുറിപ്പോടെ ശ്വേതാ മേനോന്‍ ആ ചിത്രം പങ്കുവച്ചു. അതോടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി അടക്കമുള്ളവര്‍ സമാന പോസ്റ്റുമായി എത്തി. സമൂഹമാധ്യമങ്ങള്‍ ആവേശത്തോടെ അതേറ്റെടുക്കുകയും ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മമ്മൂട്ടിയുടെ വരാനിരിക്കുന്ന പ്രോജക്റ്റുകളില്‍ പ്രഖ്യാപനസമയത്തുതന്നെ ഹൈപ്പ് സൃഷ്‍ടിച്ച ചിത്രമാണ് 'സിബിഐ 5' (CBI 5). ഇനിയും പേരിട്ടിട്ടില്ലാത്ത സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ അണിയറയിലും കെ മധുവും എസ് എന്‍ സ്വാമിയുമാണ്. നാല് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ സിരീസിലെ പുതിയ ഭാഗത്തില്‍ അണിയറപ്രവര്‍ത്തകരിലും താരങ്ങളിലും പഴയവര്‍ക്കൊപ്പം പുതിയ കൂട്ടിച്ചേര്‍ക്കലുകളുമുണ്ട്. നാല് ചിത്രങ്ങളിലും അഭിനയിച്ച ജഗതി ശ്രീകുമാര്‍ (Jagathy Sreekumar) ചിത്രത്തില്‍ ഉണ്ടാവുമോ എന്ന ചോദ്യം ആദ്യം മുതല്‍ പ്രേക്ഷകര്‍ ഉയര്‍ത്തിയിരുന്നു. ചിത്രത്തില്‍ 'വിക്രം' എന്ന കഥാപാത്രമായി ജഗതി എത്തുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ജഗതി അഭിനയിക്കുന്നതില്‍ അന്തിമതീരുമാനമായില്ലെന്നാണ് എസ്.എന്‍. സ്വാമി കഴിഞ്ഞ ദിവസംപോലും പറഞ്ഞത്.

Contact the author

Web Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More