പി ടിയെ രാജാവിനെപ്പോലെ യാത്രയയച്ച കേരളത്തിന് നന്ദി പറഞ്ഞ് ഭാര്യ ഉമ

കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എം എല്‍ എയുമായിരുന്ന പി ടി തോമസിന്റെ മരണാനന്തര ചടങ്ങുകളില്‍ കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് ഭാര്യ ഉമ. പി ടിയെ സാധാരണക്കാര്‍ നെഞ്ചിലേറ്റിയിരുന്നെന്ന് മനസിലായെന്നും  കേരളം പി ടിയെ രാജാവിനെപ്പോലെയാണ് യാത്രയയച്ചതെന്നും ഉമ പറഞ്ഞു. ഞങ്ങള്‍ രണ്ട് മതസ്ഥരായതുകൊണ്ട് അദ്ദേഹത്തിന്റ അന്ത്യകര്‍മ്മങ്ങള്‍ എങ്ങനെ നടക്കണമെന്നതിനെച്ചൊല്ലി വിവാദങ്ങളുണ്ടായിരുന്നിട്ടും അതിലൊന്നും ഒരു സംശയവുമില്ലാതെ പി ടി അടുത്ത സുഹൃത്ത് ഡിജോ കാപ്പനോട് തന്റെ മരണാനന്തര ചടങ്ങുകളെക്കുറിച്ചും അന്ത്യാഭിലാഷങ്ങളെക്കുറിച്ചും വ്യക്തമായി എഴുതിനല്‍കിയിരുന്നു.

പി ടിയെ തോല്‍പ്പിക്കാന്‍ അസുഖത്തിന് മാത്രമേ കഴിഞ്ഞിട്ടുളളു. മറ്റൊരിടത്തും പി ടി തോറ്റിട്ടില്ല. കേരള ജനത പി ടിയെ നെഞ്ചിലേറ്റി. ഇടുക്കിയുടെ സൂര്യനാണ് പി ടിയെന്ന് പറഞ്ഞപ്പോള്‍ പൊട്ടിക്കരയാനാണ് തോന്നിയത്. കേരളത്തിലെ എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി ഡി സതീശന്‍, കെ സുധാകരന്‍, കെ സി വേണുഗോപാല്‍,  എ കെ ആന്റണി തുടങ്ങി എല്ലാവരും കൂടെ നിന്നു. നന്ദിയുണ്ട്' - ഉമ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പി ടിയുടെ ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്യാന്‍ സഭയുടെ അനുമതി തേടുമെന്നും ചിതാഭസ്മത്തിന്റെ ഒരുഭാഗം തിരുനെല്ലിയിലും ഗംഗയിലും ഒഴുക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ഉമ പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടുകൂടിയാണ് പി ടി തോമസിന്റെ സംസ്‌കാരം നടന്നത്.  അദ്ദേഹം ആവശ്യപ്പെട്ടിരുന്നതുപോലെ മത ചടങ്ങുകൾ ഒഴിവാക്കി, 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..' എന്ന ഗാനത്തിൻറെ പശ്ചാത്തലത്തിലായിരുന്നു അന്ത്യയാത്ര.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More