സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തി ഹിന്ദുത്വവാദികള്‍

ബംഗളുരു: സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ തടസപ്പെടുത്തി ഹിന്ദുത്വവാദികള്‍. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ നിര്‍മ്മല ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ആന്‍ഡ് കോളേജില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങളാണ് തീവ്ര ഹിന്ദുത്വവാദികള്‍ തടസപ്പെടുത്തിയത്. സ്‌കൂളില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷിക്കണമെന്നും സരസ്വതീ ദേവിയുടെ ചിത്രം തൂക്കണമെന്നും ആജ്ഞാപിച്ച സംഘം  സ്‌കൂള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

'ഞങ്ങള്‍ എല്ലാ വര്‍ഷവും ക്രിസ്മസ് ആഘോഷിക്കാറുണ്ട്. എന്നാല്‍ ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളുളളതിനാല്‍ ആഘോഷം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധപ്രകാരം ചെറിയ രീതിയില്‍ ആഘോഷിക്കാന്‍ പിന്നീട് തീരുമാനമായി. വിദ്യാര്‍ത്ഥികള്‍ സ്വയം പണം സമാഹരിച്ച് കേക്കും മറ്റ് തോരണങ്ങളും വാങ്ങുകയായിരുന്നു. ഇതില്‍ ഒരു രക്ഷിതാവിന് മാത്രമായിരുന്നു എതിര്‍പ്പുളളത്. അവരാണ് ഹിന്ദുത്വവാദികളെ വിവരമറിയിച്ചത്' -സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കനിഹാ ഫ്രാന്‍സിസ്  മേരി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്‌കൂളിലെത്തിയ ഹിന്ദുത്വ സംഘടന നേതാക്കള്‍ സ്‌കൂളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് ആരോപിച്ചു. തീരുമാനം മാതാപിതാക്കള്‍ക്ക് വിടുകയാണെന്നും തങ്ങളിത് ഏറ്റെടുത്താല്‍ സ്ഥിതി മറ്റൊന്നാകുമെന്നും തീവ്ര ഹിന്ദുത്വവാദികള്‍ പറഞ്ഞതായി കനിഹാ ഫ്രാന്‍സിസ് പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ കര്‍ണാടക ബില്‍ പാസാക്കിയതിനുപിന്നാലെ ക്രിസ്ത്യാനികള്‍ക്കുനേരേ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ചിക്കബല്ലാപുര്‍ ജില്ലയില്‍ 160 വര്‍ഷം പഴക്കമുളള സെന്റ് ജോസഫ് പളളിക്കുനേരേയും ഹിന്ദുത്വവാദികളുടെ ആക്രമണം നടന്നിരുന്നു.

Contact the author

Web Desk

Recent Posts

National Desk 10 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 11 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 13 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 13 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 16 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More