യൂണീഫോം ജെന്‍ഡര്‍ ന്യൂട്രലാക്കാന്‍ തീരുമാനിച്ചിട്ടില്ല- മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് ചില സംഘടനകള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന് അത്തരം നീക്കങ്ങളൊന്നുമില്ല എന്ന് വി ശിവന്‍കുട്ടി പറഞ്ഞു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ പ്രഖ്യാപിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പഠിക്കുന്ന സ്‌കൂളുകളില്‍ പി ടി എ തീരുമാനപ്രകാരം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോമാക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും മന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോഴിക്കോട് ബാലുശേരി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം നടപ്പിലാക്കിയിരുന്നു. സ്‌കൂളില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പാന്റും ഷര്‍ട്ടുമാണ് വേഷം. അതിനുപിന്നാലെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോമിനെക്കുറിച്ച് വലിയ വിവാദങ്ങളും ചര്‍ച്ചകളുമാണുണ്ടായത്. പാന്റ് പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. അവരുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടുകയാണ് തുടങ്ങിയ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More