യോഗി ആദിത്യനാഥ് ജനങ്ങളുടെ സാമാന്യബുദ്ധിയെ പരീക്ഷിക്കരുത്- വരുണ്‍ ഗാന്ധി

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍  രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ യോഗി ആദിത്യനാഥിനെയുംസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് വരുണ്‍ ഗാന്ധി. രാത്രി കര്‍ഫ്യൂ പ്രഖ്യാപിക്കുകയും പകല്‍ ലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തി റാലികള്‍ സംഘടിപ്പിക്കുകയും ചെയ്ത് ജനങ്ങളുടെ സാമാന്യബുദ്ധിയെ പരീക്ഷിക്കുകയാണോ യോഗി ചെയ്യുന്നത് എന്ന് വരുണ്‍ ഗാന്ധി ചോദിച്ചു. പ്രചാരണ ശേഷി തെളിയിക്കുകയാണോ അതോ ഒമൈക്രോണ്‍ വ്യാപനം തടയുകയാണോ യോഗിയുടെ ലക്ഷ്യമെന്നും അദ്ദേഹം ചോദിച്ചു.

കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ വ്യാപനം കണക്കിലെടുത്താണ് ഉത്തര്‍പ്രദേശില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി പതിനൊന്നു മുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെയാണ് നിയന്ത്രണങ്ങളുളളത്. ഒമൈക്രോണ്‍ ഭീതി നിലനില്‍ക്കുന്നതിനാല്‍ വിവാഹം പോലുളള ആഘോഷങ്ങളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിലും നിയന്ത്രണങ്ങളുണ്ട്. ഡല്‍ഹിയിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ കുറച്ചുമാസങ്ങളായി ബിജെപിയിലെ വിമത ശബ്ദമാണ് വരുണ്‍ ഗാന്ധിയുടേത്. കേന്ദ്രസര്‍ക്കാര്‍ കൊവിഡിനെയും കര്‍ഷക സമരത്തെയും കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു തുടക്കം. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ ബിജെപി മന്ത്രിയുടെ മകന്‍ വണ്ടികയറ്റി കൊന്നതോടെ വരുണ്‍ ഗാന്ധി ബിജെപി നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തി. തുടര്‍ന്ന് വരുണ്‍ ഗാന്ധിയെയും അമ്മ മേനകാ ഗാന്ധിയെയും ബിജെപി നിര്‍വ്വാഹക സമിതിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. അതിനിടെ അദ്ദേഹം ബിജെപി വിടുമെന്ന തരത്തിലുളള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ബിജെപി നേതൃത്വത്തെ വെട്ടിലാക്കി പരസ്യമായി വിമര്‍ശിക്കുമ്പോഴും ഒരു ബിജെപി നേതാവുപോലും ഇതുവരെ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

Contact the author

National Desk

Recent Posts

National Desk 22 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More