സിനിമാ മേഖലയിൽ ജെൻഡർ ന്യൂട്രൽ പദങ്ങൾ വരേണ്ട കാലമായെന്ന് ഭൂമി പഡ്‌നേക്കര്‍

സിനിമാ മേഖലയിൽ ജെൻഡർ ന്യൂട്രൽ പദങ്ങൾ വരേണ്ട കാലമായെന്ന് ബോളിവുഡി നടി ഭൂമി പഡ്‌നേക്കര്‍. ഹീറോ, ഹീറോയിൻ തുടങ്ങിയ പദങ്ങൾ എന്തിനാണെന്ന് ചോദ്യം ചെയ്യുന്ന ഭൂമി അവ സമൂഹത്തെ പുറകോട്ട് നയിക്കുന്നവയാണെന്നും പറഞ്ഞു. ആരാണ് എന്റെ ഹീറോ എന്ന് ആരെങ്കിലും ചോദിച്ചാൽ അമ്മയാണ് എന്നാവും ഞാൻ മറുപടി നൽകുക. എന്റെ ജീവിതത്തിലെ ഹീറോയിൻ എന്ന് ഞാൻ അമ്മയെ ഒരിക്കലും വിശേഷിപ്പിക്കില്ല എന്നും അവര്‍ പറഞ്ഞു.

കൂടുതൽ നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ വരേണ്ടതുണ്ടെന്നും ഭൂമി പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ കൂടുതലായി വരുന്നതില്‍ സന്തോഷം ഉളവാക്കുന്നുണ്ട്. എന്നാൽ സാമൂഹിക മാറ്റത്തിന് അത്തരം ചിത്രങ്ങളുടെ എണ്ണം ഇനിയും ഏറെ ഉയരണം. സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിന് മാറ്റമുണ്ടാകാൻ അത് സഹായിക്കുമെന്നും ഭൂമി പഡ്‌നേക്കര്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാമൂഹിക വിഷയങ്ങളിൽ നിരന്തരം ഇടപെട്ടു സംസാരിക്കാറുണ്ട് ഭൂമി പഡ്‌നേക്കര്‍. സിനിമയില്‍ സ്ത്രീകളേയും പുരുഷന്മാരെയും ആവിഷ്കരിക്കുന്നതില്‍ മാറ്റം കൊണ്ടുവരുണമെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നു. സ്ത്രീയേയും പുരുഷനേയും കാണിക്കുന്നതില്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. സ്ത്രീകളെ വെള്ളപൂശി കാണിക്കേണ്ടതില്ല. ഞങ്ങള്‍ക്കും താല്‍പ്പര്യങ്ങളും അഭിലാഷങ്ങളുമുണ്ട്, ശാരീരിക ആവശ്യങ്ങളും വികാരങ്ങളും ഞങ്ങള്‍ക്കുമുണ്ട്. ബാലന്‍സ് ചെയ്യാനുള്ള കഴിവുമുണ്ട്. സ്ത്രീകള്‍ക്ക് സൂപ്പര്‍പവറുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത് ഒരുപാട് സിനിമകളിലൂടെ കാണാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നും ഭൂമി പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

Web Desk 4 weeks ago
Lifestyle

വരന്‍ വേണ്ട, പക്ഷേ വധുവാകണം; സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി

More
More
Web Desk 3 months ago
Lifestyle

ലോകത്തിലെ ഏറ്റവും വിലയുളള കാപ്പി ആനപ്പിണ്ടത്തില്‍ നിന്ന്‌

More
More
Web Desk 3 months ago
Lifestyle

പച്ചകുത്തുമ്പോള്‍ ഓര്‍ക്കുക മായ്ക്കാന്‍ വലിയ വില നല്‍കേണ്ടിവരും

More
More
Web Desk 5 months ago
Lifestyle

കള പറിക്കല്‍ ചില്ലറ പണിയല്ല

More
More
Web Desk 5 months ago
Lifestyle

എന്താണ് വാടക ഗര്‍ഭധാരണം? ആര്‍ക്കൊക്കെ ഗര്‍ഭം വാടകക്കെടുക്കാം ?

More
More
Civic Chandran 5 months ago
Lifestyle

ഒരു വിവാഹത്തിൻ്റെ ഫ്ലാഷ്ബാക്ക്- സിവിക് ചന്ദ്രന്‍

More
More