ഒരേക്കര്‍ വീതം കൃഷി ഭൂമി നല്‍കണം; കാസര്‍ഗോഡ്‌ കളക്ട്രേറ്റില്‍ ആദിവാസികളുടെ സമരം

കാസര്‍ഗോഡ്‌: കൃഷിക്ക് യോഗ്യമായ ഒരു ഏക്കര്‍ സ്ഥലം നല്‍കണമെന്ന് ആവശ്യപ്പെട്ട് കാസര്‍ഗോഡ്‌ കളക്ട്രേറ്റില്‍ ആദിവാസികളുടെ സമരം. ഗോത്രജനത കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് സമരത്തില്‍ പങ്കെടുത്തത്. ആദിവാസികൾക്ക് ഒരേക്കർ വീതം കൃഷി ഭൂമി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇതിന് മുന്‍പും ഗോത്ര ജനതാ കൂട്ടായ്മ കലക്ട്രേറ്റ് ഉപരോധിച്ചിരുന്നു. ജില്ലാ ട്രൈബൽ ഡെവലപ്മെന്‍റ് ഓഫീസർ അന്ന് നൽകിയ ഉറപ്പ് പാലിക്കാതെ വന്നതോടെയാണ് പ്രതിഷേധവുമായി  ഗോത്ര ജനത കൂട്ടായ്മ രംഗത്തെത്തിയത്.

കളക്ട്രേറ്റിന് മുന്‍പിലെ പ്രതിഷേധം ശക്തമായതോടെ പ്രതിഷേധക്കാരെ കളക്ടര്‍ ചര്‍ച്ചക്ക് വിളിച്ചു. അര്‍ഹരായവര്‍ക്ക് കൃഷി ഭൂമി നല്‍കുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി. ഭൂരഹിത പട്ടിക വർഗക്കാർക്ക് ഭൂമി ലഭ്യമാക്കുന്നതിന് കൃഷിയോഗ്യവും വാസയോഗ്യവുമായ ലാൻഡ് ബാങ്കിലേക്ക് ഭൂമി ലഭ്യമാക്കുന്നതിന് വേണ്ട നടപടി ഉടന്‍ ആരംഭിക്കുമെന്നും ജില്ലാ കലക്ടർ സമരക്കാരെ അറിയിച്ചു. കളക്ടറിന്‍റെ ഉറപ്പിന്‍ മേല്‍ പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചിരിക്കുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 10 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More