'കാപ്പ'ക്ക് തടസം കളക്ടര്‍മാര്‍; സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം - ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാ നിയമം നടപ്പിലാക്കാന്‍ കളക്ടര്‍മാര്‍ സഹകരിക്കണം എന്ന അവശ്യവുമായി പൊലീസ്. കാപ്പാ നിയമം ചുമത്താനുള്ള പൊലീസിന്‍റെ ഭൂരിഭാഗം അപേക്ഷകളും കലക്ടര്‍മാര്‍ തള്ളിയതോടെയാണ് ഇക്കാര്യവുമായി പൊലീസ് സര്‍ക്കാരിനെ സമീപിച്ചത്. നിയമം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വ്യക്തമായ നിര്‍ദ്ദേശം നല്‍കണമെന്നാണ് ഡി ജി പി അനില്‍ കാന്ത് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടത്.

കരുതല്‍ തടങ്കലിനായി പൊലീസ് നല്‍കിയ 145 അപേക്ഷകളില്‍ 39 എണ്ണം മാത്രമാണ് കലക്ടര്‍മാര്‍ അനുവദിച്ചത്. നാടുകടത്താനായി 201 പേരുടെ പട്ടിക തയാറാക്കിയതില്‍ 117 പേര്‍ക്കെതിരെയെ നടപടിയുണ്ടായുള്ളു എന്നും ഡിജിപി അനില്‍ കാന്ത് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ മാത്രം കണക്കാണിതെന്നും മറ്റ് ജില്ലകളിലും സമാന രീതിയില്‍ തന്നെയാണ് കാര്യങ്ങള്‍ നടപ്പാക്കുന്നതെന്നും ഇത് സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന് ഇടയാക്കുന്നുണ്ടെന്നും അനില്‍ കാന്ത് കൂട്ടിച്ചേര്‍ത്തു.

ഗുണ്ടാപട്ടികയില്‍പെട്ടവരെ കരുതല്‍ തടങ്കലിലാക്കാനും ജില്ലക്ക് പുറത്തേക്ക് നാടുകടത്താനുമായി പൊലീസ് പ്രധാനമായി ഉപയോഗിക്കുന്ന നിയമമാണ് കാപ്പ. ആറു മാസത്തിനിടെ രണ്ട് തവണയെങ്കിലും ക്രിമിനല്‍ കുറ്റകൃത്യത്തിന് പ്രതിയാകുന്ന സ്ഥിരം ക്രിമിനലുകള്‍ക്ക് എതിരെയാണ് കാപ്പാ ചുമത്തുക. എന്നാല്‍ ഈ വര്‍ഷം കാപ്പാ നിയമം കാര്യമായി ഉപയോഗിക്കാന്‍ പൊലീസിന് സാധിച്ചില്ല. ഇത് അക്രമണങ്ങള്‍ കൂടാന്‍ ഇടയാക്കി എന്നാണ് പൊലീസ് കരുതുന്നത്. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ പോലീസിനോട് ചേര്‍ന്ന് തീരുമാനം എടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്നാണ് കത്തിലെ പ്രധാന ആവശ്യം. 

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More