പിണറായി വിജയന് പി ടി തോമസിനോട് വാത്സല്യമായിരുന്നു- ഭാര്യ ഉമ തോമസ്

കൊച്ചി: രാഷ്ട്രീയത്തിനപ്പുറം അന്തരിച്ച പി ടി തോമസിനോട് മുഖ്യമന്ത്രി പിണറായി വിജയന് വാത്സല്യമായിരുന്നു എന്ന് ഭാര്യ ഉമാ തോമസ്‌ പറഞ്ഞു. പി ടി തോമസിന്‍റെ മണ്ഡലമായ തൃക്കാക്കരയില്‍ മത്സരിക്കുന്നതിനെ കുറിച്ച് താന്‍ ആലോചിച്ചിട്ടേയില്ലായെന്നും അതിനു പറ്റിയ മാനസ്കാവസ്ഥയില്‍ താന്‍ എത്തിയിട്ടില്ലെന്നും മാതൃഭൂമി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഉമ വ്യക്തമാക്കി. തനിക്ക് സംഭവിച്ചത് തീരാത്ത നഷ്ടമാണ്. അതില്‍ നിന്നും പുറത്തുകടക്കേണ്ടതുണ്ട് ഉമാ  തോമസ്‌ പറഞ്ഞു.

ഓരോ കാര്യത്തിലും സ്വന്തം നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പല പ്രതിഷേധങ്ങളും  പി ടി തോമസിന് നേരിടേണ്ടിവന്നിട്ടുണ്ട്. അത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നും ഉമ പറഞ്ഞു. പി ടി തോമസിനെതിരെ വന്നത് വെറും നാലഞ്ച് അച്ചന്മാര്‍ മാത്രമാണ്. എന്നാല്‍ അതിലേറെപ്പേര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പുകാലങ്ങളില്‍ നടന്ന പ്രചാരണങ്ങള്‍ പി ടിയെ വേദനിപ്പിച്ചിരുന്നുവെന്നും ഉമ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പരിസ്ഥിതിയുമായി ബന്ധപ്പട്ട് പി തി തോമസ്‌ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് ആളുകള്‍ക്ക് ബോധ്യപ്പെട്ടുവെന്നും ഉമ പറഞ്ഞു.

 തൃക്കാക്കരയില്‍ മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. രാഷ്ട്രീയ കാര്യങ്ങളെകുറിച്ച് ഇപ്പോള്‍ ഒന്നും ആലോചിച്ചിട്ടില്ല എന്നും ഉമ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 15 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 18 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More