പ്രായാധിക്യമുള്ളവരിലും വാക്സിന്‍ എടുക്കാത്തവരിലും ഒമൈക്രോണ്‍ തീവ്രത ഏറുന്നു

തിരുവനന്തപുരം: പ്രായാധിക്യമുള്ളവരിലും വാക്സിന്‍ എടുക്കാത്തവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവരിലും ഒമൈക്രോണ്‍ വകഭേദം തീവ്രത ഏറുമെന്ന് പഠനം. ഡെല്‍റ്റ വകഭേദത്തിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒമൈക്രോണിന് മരണ സാധ്യത കൂടുതലാണെന്നും വിദഗ്ധ സമിതി പറഞ്ഞു. കേരളത്തില്‍ ജനസാന്ദ്രത വളരെ കൂടുതല്‍ ആയതിനാല്‍ രോഗവ്യാപനം അതിവേഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിദ​ഗ്ധ സമിതി തലവൻ ഡോ ബി ഇക്ബാൽ കൂട്ടിച്ചേര്‍ത്തു. 

"ഒമൈക്രോണ്‍ വകഭേദത്തെ കുറിച്ച് ശരിയായ അറിവുകള്‍ ലഭിച്ച് വരുന്നതെയുള്ളൂ. അതിനാല്‍ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച രീതിയില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും തയ്യാറാകണം. ഡെല്‍റ്റ വകഭേദത്തിനേക്കാള്‍ തീവ്രത കുറവാണെങ്കിലും പ്രായാധിക്യമുള്ളവരിലും മറ്റ് രോഗമുള്ളവരിലും വാക്സിനെടുക്കാത്തവരിലും ഒമൈക്രോണ്‍ തീവ്ര രോഗലക്ഷണങ്ങൾക്കും മരണത്തിനും കാരണമാകുന്നുണ്ട്" - ഡോ ബി ഇക്ബാൽ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഒമൈക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നാളെ രാത്രി മുതല്‍ അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. രാത്രിയിൽ ഒരു വിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല. നാളെ മുതല്‍ ജനുവരി രണ്ട് വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കമുള്ള പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് ദുരന്തനിവാരണ വകുപ്പും അറിയിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More