കേരളാ കോണ്‍ഗ്രസ് ബി കുടുംബപ്പാര്‍ട്ടിയല്ല- കെ ബി ഗണേഷ് കുമാര്‍

കൊട്ടാരക്കര: കേരളാ കോണ്‍ഗ്രസ് ( ബി) കുടുംബപ്പാര്‍ട്ടിയല്ല എന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. താന്‍ പാര്‍ട്ടി എക്സിക്യൂട്ടിവ് കമ്മറ്റിയാല്‍ തെരഞ്ഞെടുക്കപ്പെട്ട ചെയര്‍മാനാണ്. പിതാവുള്ളപ്പോള്‍ മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന തനിക്ക് താഴെത്തട്ടില്‍ കഴിഞ്ഞ 23 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ടെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. 

''എന്‍റെ കുടുംബത്തില്‍ നിന്ന് ആരും പാര്‍ട്ടിയില്‍ ഇല്ല. പാര്‍ട്ടിയുടെ തീരുമാനം ഞാന്‍ വ്യക്തിപരമായി എടുക്കുന്നതല്ല. കൂട്ടായതാണ്. എനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറുള്ളവരെ വാര്‍ത്തെടുക്കുകയാണ് ഞാന്‍ ചെയ്യുന്നത്, എനിക്ക് ശേഷം പ്രളയം എന്ന നിലപാട് എനിക്കില്ല'' കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. ഗണേഷ് കുമാറിന്‍റെ പിതാവും പാര്‍ട്ടി മുന്‍ ചെയര്‍മാനുമായ ആര്‍ ബാലകൃഷണപിള്ളയുടെ മരണശേഷം ഇപ്പോള്‍ ഉടലെടുത്ത അധികാരത്തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ നിലപാട് വ്യക്തമാക്കിയത്. സഹോദരിയും മുന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മോഹന്‍ദാസിന്‍റെ ഭാര്യയുമായ ഉഷയാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഗണേഷ് കുമാറിന് ഭീഷണിയുമായി എത്തിയിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ ബി ഗണേഷ് കുമാര്‍ ഏകാധിപത്യപരമായാണ് പ്രവര്‍ത്തിക്കുന്നത് എന്നാരോപിച്ച ഉഷ മോഹന്‍ദാസ്‌ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ അധ്യക്ഷയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് പാര്‍ട്ടിയുടെ ഏക എം എല്‍ എ കൂടിയായ കെ ബി ഗണേഷ് കുമാര്‍. രണ്ടാം പിണറായി മന്ത്രിസഭ രണ്ടര വര്ഷം പിന്നിടുമ്പോള്‍ ആന്റണി രാജുവിനുപകരം ഗതാഗത മന്ത്രിയായി ചുമതലയേല്‍ക്കാനിരിക്കെയാണ് ഇപ്പോള്‍ പാര്‍ട്ടിക്കകത്ത് പുതിയ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് സഹോദരി രംഗത്തുവന്നിരിക്കുന്നത്.   

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More