കൊവിഡ്-19; പോരാട്ടം എത്രനാള്‍ തുടരുമെന്ന് പറയാനാവില്ല: ലോകാരോഗ്യസംഘടന

ലോകത്ത് കൊവിഡ് വ്യാപനം ഉടന്‍ കുറയില്ലെന്ന് ലോകാരോഗ്യസംഘടന. 'പോരാട്ടം എത്രനാള്‍ തുടരേണ്ടി വരുമെന്നും പറയാനാകില്ല. കൊവിഡ് വ്യാപനം തടയാനുള്ള നടപടികൾ എല്ലാ രാജ്യങ്ങളും ഊര്‍ജ്ജിതമാക്കുകയാണ് ചെയ്യേണ്ടത്' - ലോകാരോഗ്യസംഘടന പറഞ്ഞു. ലോകത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38,000 കടന്നു. ഇന്ത്യയിലടക്കം 7,89,000 പേർക്ക് ലോകത്താകമാനം രോഗബാധിരായിട്ടുണ്ട്. ഇറ്റലിയിൽ ഇതുവരെ കൊറോണ ബാധിതരായി 11,591 പേരാണ് മരിച്ചത്. സ്പെയിനിൽ മരണം 7,716 ആയി.

മൂന്നാമതുള്ള ചൈനയ്ക്കു തൊട്ടുപിറകിലാണ് അമേരിക്ക. ചൈനയില്‍ 3,305 പേരും അമേരിക്കയില്‍ 3165 പേരുമാണ് മരിച്ചത്. വൈറസ് വ്യാപനം തടയുന്നതിന് ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 12 വരെ നീട്ടി. ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് സ്പെയിനിലാണ്. 913 പേര്‍. ആകെ മരണം 7,716 ആയി. ജർമനിയിൽ 700 ന് അടുത്തായി മരണസംഖ്യ. അറുപത്തിയാറായിരത്തിലേറെ രോഗികളുണ്ടിവിടെ. ബ്രിട്ടനിൽ മരണസംഖ്യ 1400 കടന്നു. ഇന്ത്യയിൽ 27 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 1139 നു മേലെയായി.

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More