തിരുവനന്തപുരം: ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍. രാത്രി പത്തുമുതല്‍ പുലര്‍ച്ചേ അഞ്ചുമണിവരെ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നുമുതല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം എഴുതി കയ്യില്‍ കരുതണം. രാത്രി പത്തുമണിക്കുശേഷം പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുളള പരിപാടികളോ ആള്‍ക്കൂട്ടങ്ങളോ അനുവദിക്കില്ല.
ഹോട്ടലുകള്‍ക്കും ബാറുകള്‍ക്കും രാത്രി പത്തുമണി വരെ മാത്രമാണ് പ്രവര്‍ത്തനാനുമതി. ആരാധനാലയങ്ങള്‍ക്കും തിയറ്ററുകള്‍ക്കും പത്തുമണിക്കുശേഷം നിയന്ത്രണങ്ങള്‍ ബാധകമാണ്. പുതുവത്സരാഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോഴിക്കോടും തൃശൂരും പൊലീസ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം ആറുമണി മുതല്‍ ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. ബീച്ചിലേക്കുളള റോഡുകള്‍ വൈകുന്നേരത്തോടെ അടയ്ക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജനുവരി രണ്ട് വരെയാണ് കേരളത്തില്‍ രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനം കണക്കിലെടുത്ത് കരുതലോടെ വേണം പുതുവത്സരാഘോഷങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. സാമൂഹിക അകലം പാലിക്കണമെന്നും ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ വായുസഞ്ചാരം ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.