എയ്ഡന്‍ വാവ സാക്ഷി: അച്ഛനും അമ്മയും വിവാഹിതരായി

അനുപമയും അജിത്തും വിവാഹിതരായി. മകന്‍ കുഞ്ഞ് ഏയ്ഡന്റെ സാന്നിദ്ധ്യത്തില്‍ മുട്ടട സബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ചാണ് വിവാഹം  രജിസ്റ്റർ ചെയ്തത്. ഇതാദ്യമായല്ല മക്കളുടെ സാന്നിദ്ധ്യത്തില്‍ മാതാപിതാക്കള്‍ വിവാഹിതരാവുന്നത്. പുറം രാജ്യങ്ങളില്‍ വിവാഹത്തിനുമുന്‍പേ കുഞ്ഞുങ്ങളുണ്ടാവുന്നതും മക്കളുടെ സാന്നിദ്ധ്യത്തില്‍ വിവാഹം കഴിക്കുന്നതും സർവ്വ സാധാരണമാണ്. അത്തരത്തില്‍ ഇന്ത്യയിലും ചില സെലിബ്രിറ്റികള്‍ മക്കള്‍ ജനിച്ചതിനുശേഷം വിവാഹിതരായിട്ടുണ്ട്. 

അക്കൂട്ടത്തില്‍ എടുത്തുപറയേണ്ടത് തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ഹാസന്റെ വിവാഹമാണ്. കമല്‍ഹാസനും സരികയും വിവാഹിതരാവുമ്പോള്‍ ആദ്യത്തെ മകള്‍ ശ്രുതി ഹാസന് രണ്ട് വയസും രണ്ടാമത്തെ മകള്‍ അക്ഷര ഹാസന് 7 മാസവുമായിരുന്നു പ്രായം. ബോളിവുഡിന്റെ പ്രിയ താരം ശ്രീദേവിയും ബോണി കപൂറും വിവാഹിതരാവുമ്പോള്‍ ശ്രീദേവി ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. ഇന്ത്യന്‍ ആള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും മോഡലും നടിയുമായ നടാശ സ്റ്റാന്‍കോവികും വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ക്കുളളിലാണ് മാതാപിതാക്കളാവുന്ന കാര്യം വെളിപ്പെടുത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19-നാണ് അനുപമ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. പ്രസവിച്ച് മൂന്നാം ദിവസം ബന്ധുക്കള്‍ കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു അനുപമയുടെ പരാതി. അനുപമ പേരൂർക്കട പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് അന്വേഷണം നടത്തിയില്ല. ശിശുക്ഷേമ സമിതി അനധികൃതമായി കുഞ്ഞിനെ ദത്ത് നല്‍കുകയും സിപിഎമ്മിന്റെ പല നേതാക്കളും അനധികൃത ദത്തിന് കൂട്ടുനില്‍ക്കുകയും ചെയ്തു. തുടർന്ന് ശിശുക്ഷേമ സമിതിക്കെതിരെയും സർക്കാരിനെതിരെയും സമരം നടത്തിയ അനുപമയ്ക്ക് നവംബർ 24-നാണ് കുഞ്ഞിനെ തിരികെ ലഭിച്ചത്. 

നേരത്തെ തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. കുറേനാളായി ഒരുമിച്ച് താമസിച്ച് വരികയാണ്. വിവാഹത്തിനുപറ്റിയ സാഹചര്യമായിരുന്നില്ല ആദ്യം. ഇപ്പോള്‍ കുഞ്ഞിനെ തിരികെ ലഭിച്ചു.  ഞങ്ങള്‍ വിവാഹം കഴിക്കുമോ, പിരിയുമോ എന്നൊക്കെ പലരും സംശയിച്ചിരുന്നു. പ്ലാന്‍ ചെയ്തതുപോലെയല്ല ജീവിതം പോയത്. ബന്ധുക്കളും സുഹൃത്തുക്കളും കൂടെയുണ്ട്. ഇനി ജീവിതം നന്നായി ജീവിച്ചുകാണിക്കണം.'- എന്നാണ് വിവാഹത്തിനുശേഷം  അനുപമ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

'എന്നെ വേട്ടയാടിയത് ഒരു തെളിവുമില്ലാതെ; മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ സമഗ്ര അന്വേഷണം വേണം'- പി എം ആര്‍ഷോ

More
More
Web Desk 14 hours ago
Keralam

റസാഖ് പയംബ്രോട്ട് സിപിഎമ്മിന്‍റെ തീവ്രവലതുപക്ഷ വ്യതിയാനത്തിന്‍റെ ഇര- പ്രതിപക്ഷ നേതാവ്

More
More
Web Desk 15 hours ago
Keralam

മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് ആദ്യത്തെ സംഭവമല്ല- കാനം രാജേന്ദ്രന്‍

More
More
Web Desk 17 hours ago
Keralam

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനോട് നേരിട്ട് ഹാജരാകണമെന്ന് കോടതി

More
More
Web Desk 18 hours ago
Keralam

ശ്രദ്ധയുടെ മരണത്തെ കോളേജ് മാനേജ്‌മെന്റ് വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് കുടുംബം

More
More
Web Desk 18 hours ago
Keralam

വ്യാജ സര്‍ട്ടിഫിക്കറ്റ്: കെ വിദ്യക്കെതിരെ അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍ പരാതി നല്‍കി

More
More