കിഴക്കമ്പലം ആക്രമണം: കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കും

കൊച്ചി: കിഴക്കമ്പലം കിറ്റെക്സ് തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ ഇന്നും തെളിവെടുപ്പ് നടക്കും. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലുള്ള സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ആക്രമണത്തിന്‍റെ സമയത്ത് മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ ലഭിച്ചാല്‍ കൂടുതല്‍ പേരെ പ്രതികളാക്കാന്‍ സാധിക്കുമെന്നാണ് പൊലീസ് കണക്ക് കൂട്ടുന്നത്.

അതേസമയം, കിഴക്കമ്പലം കിറ്റെക്സ് കമ്പനിയിലെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള ലേബര്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറും. തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിക്കാണ് റിപ്പോര്‍ട്ട് നല്‍കുക. കിറ്റെക്സ് ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ലേബര്‍ കമ്മീഷണര്‍ കമ്പനിയില്‍ നിന്ന് രേഖകളും കണ്ടെത്തിയിരുന്നു. ജീവക്കാരുടെ ആനുകൂല്യങ്ങള്‍, അവധി, ശബളം എന്നിവയെ കുറിച്ചെല്ലാം പഠിച്ചതിന് ശേഷം ആയിരിക്കും ലേബര്‍ കമ്മീഷണര്‍ എസ് ചിത്ര മന്ത്രിക്ക് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുക. കിറ്റെക്സ് കമ്പനിയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ലേബര്‍ കമ്മീഷണര്‍ കിറ്റെകസില്‍ എത്തി പരിശോധന നടത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കിഴക്കമ്പലം ആക്രമണത്തില്‍ 174 ഇതരസംസ്ഥാന തൊഴിലാളികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഝാര്‍ഖണ്ഡ്, നാഗാലാന്‍റ്​, അസം, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതില്‍ 51 പേര്‍ക്കെതിരെ കുന്നത്തുനാട് സി.എച്ച്.ഒ ഉള്‍പ്പെടെയുള്ളവരെ വധിക്കാന്‍ ശ്രമിച്ചതിനും ബാക്കിയുള്ളവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More