കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം: അട്ടിമറി അല്ലെന്ന് റിപ്പോര്‍ട്ട്‌

ഡല്‍ഹി: മുന്‍ സംയുക്ത സൈനീക മാധവി ബിപിന്‍ റാവത്ത് അടക്കം 14 പേര്‍ മരണപ്പെട്ട കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അട്ടിമറി നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയായത്. മോശം കാലാവസ്ഥയാണ് അപകടത്തിന്‍റെ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്‌ പ്രസീദ്ധികരിക്കും.

ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡര്‍, ലെഫ്, കേണര്‍ ഹര്‍ജീന്ദര്‍ സിംഗ്, ലാന്‍സ് നായിക് വിവേക് കുമാര്‍, ജിതേന്ദ്ര കുമാര്‍, ഗുര്‍സേവക് സിംഗ്, സായ് തേജ, ഹാവ് സത്പാല്‍, ക്യാപ്റ്റന്‍ വരുണ്‍ സിങ് തുടങ്ങിയവരാണ് അപകടത്തില്‍ മരിച്ച സംഘാംഗങ്ങള്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡിസംബര്‍ എട്ടിനാണ് അപകടം സംഭവിച്ചത്. വെല്ലിംഗ്ടണില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാനാണ് ബിപിന്‍ റാവത്തും സംഘവും യാത്ര തിരിച്ചത്. വ്യോമസേനയുടെ അത്യാധുനിക ഹെലികോപ്റ്ററായ MI 17V5 ഇവര്‍ സഞ്ചരിച്ചിരുന്നത്. ലാൻഡിംഗിന് തൊട്ടുമുമ്പാണ് അപകടമുണ്ടായതെന്നും അപകടം നടക്കുമ്പോൾ സ്ഥലത്ത് കനത്ത മൂടൽമഞ്ഞുണ്ടായിരുന്നുവെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘവും എത്തിച്ചേര്‍ന്നത്.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

ബിജെപി കൊടുങ്കാറ്റിലും ഉലയാതെ ജിഗ്നേഷ് മേവാനി

More
More
National Desk 10 hours ago
National

ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയുംവേഗം നിറവേറ്റുമെന്ന് രാഹുല്‍; കഠിനാധ്വാനം ഫലംകണ്ടെന്ന് പ്രിയങ്ക

More
More
National Desk 1 day ago
National

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; യുപിയിലും ചത്തീസ്ഗഡിലും ബിജെപിക്ക് തിരിച്ചടി

More
More
Web Desk 1 day ago
National

ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറ്റം, ഗുജറാത്തില്‍ എക്‌സിറ്റ് പോള്‍ യാഥാര്‍ത്ഥ്യമാകുന്നു

More
More
National Desk 2 days ago
National

കേന്ദ്രത്തിന്റെ സഹകരണവും പ്രധാനമന്ത്രിയുടെ അനുഗ്രഹവും വേണം- അരവിന്ദ് കെജ്‌റിവാള്‍

More
More
National Desk 2 days ago
National

പതിനഞ്ചുവര്‍ഷം ഭരിച്ച ബിജെപിയെ തൂത്തെറിഞ്ഞു; ഡല്‍ഹി നഗരസഭ ഇനി ആംആദ്മി പാർട്ടി ഭരിക്കും

More
More