'മിന്നല്‍ മുരളി'യെയും കുടുംബത്തെയും വരവേറ്റ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മിന്നല്‍ മുരളി മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്നതിനിടെ നടന്‍ ടൊവിനോ തോമസിനും കുടുംബത്തിനും ഊഷ്മളമായ സ്വീകരണം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭാര്യ ലിഡിയക്കും മക്കള്‍ ഇസയ്ക്കും തഹാനുമൊപ്പമാണ് ടൊവീനോ ഗവര്‍ണറെ സന്ദര്‍ശിച്ചത്. രാജ് ഭവനില്‍ നിന്ന് ഗവര്‍ണറോടൊപ്പം കുടുംബസമേതം നില്‍ക്കുന്ന ചിത്രങ്ങള്‍ ടൊവീനോ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

'സംഭവബഹുലവും മനോഹരവുമായ 2021 പൂര്‍ത്തിയാക്കാനുളള ഏറ്റവും മികച്ച അവസരം. വളരെ ഊഷ്മളമായ സ്വീകരണമാണ് ഗവര്‍ണറും കുടുംബവും ഞങ്ങള്‍ക്ക് നല്‍കിയത്. ഇസ തീര്‍ച്ചയായും അദ്ദേഹത്തിന്റെ ആരാധികയാണ്. അവരെല്ലാവരും മിന്നല്‍ മുരളിയെ സ്‌നേഹിക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്'- എന്നാണ് ടൊവീനോ ഗവര്‍ണര്‍ക്കും കുടുംബത്തിനുമൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയാണ് ടൊവീനോടുടെതായി അവസാനമായി റിലീസായ ചിത്രം. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണവുമായെത്തിയ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെ ഡിസംബര്‍ 24-നാണ് ചിത്രം പുറത്തിറങ്ങിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചിത്രത്തില്‍ ടൊവിനോയെക്കൂടാതെ അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന ജോർജ്ജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിട്ടുണ്ട്. ജോക്കര്‍, ജിഗര്‍തണ്ട എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരമാണ് ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സോഫിയാ പോളാണ് മിന്നല്‍ മുരളി നിര്‍മ്മിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ താഹിറാണ്. ജസ്റ്റിന്‍ മാത്യു, അരുണ്‍ എന്നിവരാണ് മിന്നല്‍ മുരളിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
Movies

കാതലില്‍ മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ കല്ലെറിയപ്പെടുമായിരുന്നു - ആര്‍ എസ് പണിക്കര്‍

More
More
Web Desk 3 months ago
Movies

'മമ്മൂട്ടി സാര്‍ പ്രചോദനം, എന്റെ 'ഓമന' ഏവരുടെയും ഹൃദയം കീഴടക്കി'- കാതലിനെക്കുറിച്ച് നടന്‍ സൂര്യ

More
More