റോയ് സളളിവന്‍- അമേരിക്കന്‍ 'മിന്നല്‍ മുരളി'

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണവുമായെത്തിയ മിന്നല്‍ മുരളിയാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം. മേഘങ്ങള്‍ക്കിടയില്‍ നിന്ന് ഭൂമിയിലേക്ക് വളരെ ചെറിയ സമയത്തിനുളളില്‍ കൂടുതല്‍ വോള്‍ട്ടേജില്‍ വരുന്ന ഇലക്ട്രിക്കല്‍ ഡിസ്റ്റാര്‍ജാണ് മിന്നല്‍. മിക്കപ്പോഴും മിന്നലേല്‍ക്കുന്നയാള്‍ക്ക് ജീവന്‍ നഷ്ടപ്പെടാനുളള സാധ്യതയും വളരെ കൂടുതലാണ്. എന്നാല്‍ ഏഴ് തവണ മിന്നലേറ്റിട്ടും ജീവിച്ചിരുന്ന വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ പേരാണ് റോയ് സളളിവന്‍. അമേരിക്കയിലെ വെര്‍ജീനിയയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന റോയ് സളളിവനാണ് ഏറ്റവും കൂടുതല്‍ തവണ മിന്നലേറ്റത്. കൂടുതല്‍ തവണ മിന്നലേറ്റതിന് ഗിന്നസ് ബുക്കിലും അദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്.

1942-ല്‍ തന്റെ മുപ്പതാം വയസിലാണ് റോയ് സളളിവന് ആദ്യമായി മിന്നലേല്‍ക്കുന്നത്. കാട്ടുതീ നിരീക്ഷിക്കാനായി മലമുകളിലെ കെട്ടിടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു അത്. അപകടത്തില്‍ റോയുടെ കാല്‍ കരിയുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട 27 വര്‍ഷങ്ങള്‍ക്കുശേഷം റോഡിലൂടെ ട്രക്ക് ഓടിച്ചുപോകുമ്പോഴാണ് മിന്നലേറ്റത്. സാധാരണ വാഹനത്തിനകത്തിരിക്കുന്നവര്‍ക്ക് മിന്നലേല്‍ക്കാറില്ലെങ്കിലും അന്ന് റോയ് സളളിവന്റെ മുടിക്ക് തീപിടിച്ചു. അതിന് അടുത്ത വര്‍ഷം വീടിനുമുന്നില്‍ നില്‍ക്കുമ്പോളും മിന്നലേറ്റു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാല് തവണ മിന്നലാക്രമണമുണ്ടായതോടെ റോയ് സളളിവന്‍ മിന്നലിനെ പേടിച്ചുതുടങ്ങി. ഇടിയും മിന്നലുമുളളപ്പോള്‍ അദ്ദേഹം പുറത്തിറങ്ങാതായി. മിന്നലേറ്റ് തലയില്‍ തീ പിടിച്ചാല്‍ അണയ്ക്കാനായി കയ്യില്‍ വെളളം കരുതാനും തുടങ്ങി. എന്നാല്‍ അടുത്ത വര്‍ഷവും 1976ലും 1977ലും അദ്ദേഹത്തിന് മിന്നലേറ്റു. 1983-ലാണ് റോയ് സളളിവര്‍ അന്തരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണം മിന്നലേറ്റതുമൂലമായിരുന്നില്ല. കയ്യിലിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റാണ് റോയ് സളളിവര്‍ മരിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 3 weeks ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 3 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More
Entertainment Desk 10 months ago
Viral Post

ജീവിതത്തിലെ 'പ്രതിസന്ധി' പോസ്റ്റ് സീരീസ് പ്രമോഷന്‍; നടി കാജോളിനെതിരെ വിമര്‍ശനം

More
More