കര്‍ണാടകയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ദളിത്‌ കുടുംബത്തെ ഹിന്ദുത്വവാദികള്‍ ആക്രമിച്ചു

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ദളിത്‌ കുടുംബത്തെ ഹിന്ദുത്വവാദികള്‍ ആക്രമിച്ചു. കര്‍ണാടകയിലെ ബലാഗവി ജില്ലയിലെ തുക്കനാട്ടി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ആളുകളെ നിര്‍ബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ പ്രേരിപ്പിക്കുന്നു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദിച്ചത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ക്രിസ്തുമസ് ആഘോഷത്തിന്‍റെ ഭാഗമായാണ് വീട്ടില്‍ പ്രാര്‍ഥന നടത്തിയത്. തീവ്ര ഹിന്ദുത്വവാദികള്‍ ഇതിനിടയില്‍ വീട്ടിലേക്ക് ഇടിച്ച് കയറി വന്നു. അടുത്ത താമസക്കാരെ മതം മാറ്റാന്‍ പ്രേരിപ്പിക്കുകയാണെന്ന് ആരോപിച്ച് തിളച്ച സാമ്പാര്‍ ദേഹത്തേക്ക് ഒഴിച്ചു. ലൈംഗിക തൊഴിലാളി എന്ന് വിളിച്ച് അതിക്ഷേപിക്കുകയും വീട്ടില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീയുടെ വസ്ത്രം വലിച്ച് കീറുകയും ചെയ്തു. വീട്ടില്‍ പ്രാര്‍ഥന നടത്തിയാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും കുടുംബം പറഞ്ഞു. ആക്രമണം നടത്തിയവരിൽ ഏഴ് പേർക്കെതിരെ എസ്‌.സി, എസ്.ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തിന്‍റെ പല ഭാഗത്തും ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ഹിന്ദുത്വ സംഘടനകള്‍ അക്രമം അഴിച്ചുവിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് മതം മാറ്റാനാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തുന്നതെന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം. 

Contact the author

National Desk

Recent Posts

National Desk 22 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 23 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More