സീരിയല്‍ നടനായിരുന്നതുകൊണ്ട് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്- അനൂപ് മേനോന്‍

സീരിയല്‍ നടനായിരുന്നതുകൊണ്ട് തനിക്ക് ഒരുപാട് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് നടന്‍ അനൂപ് മേനോന്‍. പല സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടത് സീരിയല്‍ നടനാണെന്ന കാര്യം പറഞ്ഞാണെന്നും അവസാന നിമിഷമാണ് മിക്ക സിനിമകളും കയ്യില്‍ നിന്ന് പോയതെന്നും അനൂപ് മേനോന്‍ പറഞ്ഞു. രഞ്ജിത്ത്, ലാല്‍ജോസ്, വിനയന്‍ എന്നിവരൊഴികെയുളള മുഖ്യധാര ഡയറക്ടര്‍മാരുടെ സിനിമകളിലൊന്നും ഞാനില്ല. എന്നാല്‍ സീരിയലില്‍ നിന്ന് വന്ന് ഇത്രയധികം നായകവേഷങ്ങള്‍ ചെയ്ത മറ്റൊരാളുണ്ടാകുമെന്ന് തോന്നുന്നില്ല- അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. മീഡിയാ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് അവസരങ്ങള്‍ നഷ്ടമായതിനെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്.

'അഭിനയ ജീവിതത്തിലേക്ക് വരുന്നത് സീരിയലിലൂടെയാണ്. അന്ന് സീരിയലില്‍ നിന്ന് വന്നതുകൊണ്ട് അവസരങ്ങള്‍ കുറവായിരുന്നു. അതുകൊണ്ട് അന്ന് കിട്ടിയ സിനിമകളെല്ലാം ചെയ്തു. സ്‌ക്രിപ്റ്റ് വായിച്ചിട്ട് ചെയ്താല്‍ ശരിയാവില്ലെന്ന് തോന്നിയ ചിത്രങ്ങള്‍വരെ ചെയ്തു. ഇയാള്‍ സീരിയലില്‍ മാത്രമല്ല സിനിമയിലുമുണ്ട് എന്ന് പ്രേക്ഷകര്‍ തിരിച്ചറിയാന്‍ വേണ്ടി മാത്രം. പിന്നീടാണ് സെലക്ടീവായി സിനിമകള്‍ ചെയ്തുതുടങ്ങിയത്. അന്ന് ചെയ്ത മോശം സിനിമകളാണ് പക്ഷേ എന്റെ സാമ്പത്തിക നില ഭദ്രമാക്കിയത്' - അനൂപ് മേനോന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മരട് ഫ്‌ളാറ്റ് പൊളിക്കല്‍ പശ്ചാത്തലമാക്കി ഇറങ്ങിയ വിധി; ദി വെര്‍ഡിക്ട് ആണ് അനൂപ് മേനോന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. കണ്ണന്‍ താമരക്കുളമാണ് ചിത്രത്തിന്റെ സംവിധായകന്‍. മരട് ഫ്‌ളാറ്റ് പൊളിക്കലിലൂടെ 357 കുടുംബങ്ങള്‍ക്കാണ് കിടപ്പാടം നഷ്ടമായത്. ആ കുടുംബങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. വിധിയില്‍ അനൂപ് മേനോനെക്കൂടാതെ ഷീലു അബ്രഹാം, മനോജ് കെ ജയന്‍, നൂറിന്‍ ഷെറിഫ്, അഞ്ജലി നായര്‍, സരയൂ, സെന്തില്‍ രാജാമണി, സാജല്‍ സുദര്‍ശന്‍, ബൈജു സന്തോഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Movies

നമ്മളെല്ലാവരും മുറിവേറ്റവരാണ്; മഞ്ജു വാര്യര്‍ പകര്‍ത്തിയ ചിത്രം പങ്കുവെച്ച് ഭാവന

More
More
Web Desk 5 days ago
Movies

ഒടുവിൽ, ഇരയോടൊപ്പമെന്ന് സൂപ്പർ താരങ്ങൾ; 'വേട്ടക്കാരന് വേണ്ടിയും പ്രാർത്ഥിക്കുമോയെന്ന്' സോഷ്യല്‍ മീഡിയ

More
More
Web Desk 1 week ago
Movies

വേള്‍ഡ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ച് മിന്നല്‍ മുരളി

More
More
Movies

രാജമൗലിയുടെ 'ആര്‍ ആര്‍ ആര്‍' ഈ മാസവും റിലീസ് ചെയ്യില്ല

More
More
Web Desk 2 weeks ago
Movies

'മിന്നല്‍ മുരളി'യെയും കുടുംബത്തെയും വരവേറ്റ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

More
More
Web Desk 2 weeks ago
Movies

മൊട്ടയടിച്ച് ആരാധകരെ ഞെട്ടിച്ച് മോഹന്‍ലാല്‍; തരംഗമായി 'ബറോസ്' ഫസ്റ്റ് ലുക്ക്

More
More