പഞ്ചാബില്‍ 5 ലക്ഷം പേര്‍ക്ക് ജോലി നല്‍കാനായില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയം വിടും- സിദ്ദു

ചണ്ഡീഗഡ്: പഞ്ചാബില്‍ വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തിയാല്‍ അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു പറഞ്ഞു. വാഗ്ദാനം നിറവേറ്റാനായില്ലെങ്കില്‍ താന്‍ രാഷ്ട്രീയം വിടുമെന്നും അദ്ദേഹം പറഞ്ഞു. ഫഗ്വാര എംഎല്‍എ ബല്‍വീന്ദര്‍ സിംഗ് ധലിവാള്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പഞ്ചാബിലെ പാവപ്പെട്ടവരുടെ ക്ഷേമത്തിനായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുകയെന്നും തന്റെ പതിമൂന്നിന പദ്ധതി പാവങ്ങള്‍ക്ക് വളരെയധികം പ്രയോജനം നല്‍കുമെന്നും സിദ്ദു പറഞ്ഞു. ബിജെപിക്കെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനമാണ് നടത്തിയത്. 'എതിരാളികളായ രാഷ്ട്രീയനേതാക്കളെ ഒന്നുകില്‍ ബിജെപിയില്‍ ചേരണം അതല്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ബിജെപി. കര്‍ഷകരെപ്പേടിച്ച് അഞ്ചുവര്‍ഷമായി ജലന്ദറില്‍ ബിജെപി അവരുടെ പാര്‍ട്ടി ഓഫീസ് തുറന്നിട്ടില്ല'- സിദ്ദു പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രസംഗത്തില്‍ ശിരോമണി അകാലിദളിനെയും ആം ആദ്മി പാര്‍ട്ടിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. രണ്ട് പാര്‍ട്ടികളും ജനങ്ങള്‍ക്ക് ലോലിപ്പോപ്പ് നല്‍കുന്നുവെന്നായിരുന്നു സിദ്ദുവിന്റെ പരിഹാസം. ഡല്‍ഹിയില്‍ ഇരുപതിനായിരത്തിലധികം അധ്യാപകര്‍ റോഡില്‍ സമരം ചെയ്യുമ്പോഴും അരവിന്ദ് കെജ്രിവാള്‍ അവരെ തിരിഞ്ഞുനോക്കുന്നില്ലെന്നും സിദ്ദു പറഞ്ഞു.

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 22 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More