മെസിക്ക് കൊവിഡ് പകര്‍ത്തിയെന്നാരോപിച്ച് ഡി ജെയ്ക്ക് വധഭീഷണി

പാരീസ്: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് കൊവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് പിന്നാലെ അർജന്‍റൈൻ ഡി ജെയ്ക്ക് വധഭീഷണി. മെസിക്ക് കൊവിഡ് പിടിപ്പെട്ടത്‌ ഡി ജെ ഫെർ പലേസിയോയില്‍ നിന്നാണ് എന്നാരോപിച്ചാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. ക്രിസ്തുമസ് ആഘോഷത്തിന്‍റെ ഭാഗമായി മെസിയും കുടുംബവും ഡി ജെ പാർ‍ട്ടി ഉൾപ്പടെ വിവിധ പരിപാടികളില്‍  പങ്കെടുത്തിരുന്നു. ഫ്രഞ്ച് കപ്പ് മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് മെസിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

പലേസിയോയുടെ ഡി ജെ പാര്‍ട്ടിയില്‍ താരം പങ്കെടുത്തതിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പലേസിയോക്കെതിരെ വധഭീഷണി ഉയര്‍ന്നത്. ഇത്തരം വൈകാരികമായ സ്നേഹപ്രകടനങ്ങള്‍ നല്ലതല്ലെന്നും തനിക്ക് കൊവിഡ് നെഗറ്റീവ് ആണെന്നും പലേസിയോ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മെസ്സിയെ കൂടാതെ മറ്റു മൂന്ന്  താരങ്ങൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചുവെന്നും നാല് പേരെ ക്വാറന്‍റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മെസിയുടെ ക്ലബ്ബായ പാരീസ് സെന്റ് ജെർമെയ്ന്‍ അറിയിച്ചു. യുവാന്‍ ബെന്‍നെറ്റ്, സെര്‍ജിയോ റിക്കോ, യുവതാരം നഥാന്‍ ബിറ്റുമാസല എന്നിവര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. 

Contact the author

International Desk

Recent Posts

Web Desk 3 weeks ago
Football

റൊണാള്‍ഡോയ്ക്ക് എതിരായ ലൈംഗികാതിക്രമ കേസ് കോടതി തള്ളി; പരാതിക്കാരിയുടെ അഭിഭാഷകര്‍ക്ക് ശിക്ഷ

More
More
Web Desk 3 months ago
Football

ഇന്നത്തെ രാവ് നമുക്ക് ആഹ്ളാദത്തിന്‍റെതാകട്ടെ; ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മമ്മൂട്ടി

More
More
Sports Desk 8 months ago
Football

പെലെയെ പിന്നിലാക്കി ഛേത്രി; സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍

More
More
Web Desk 11 months ago
Football

മെസ്സി..മിശിഹായെ.. നേരം പുലരുമ്പോള്‍ കപ്പുമായി നീ നില്‍ക്കുന്നത് എനിക്ക് കണികാണണം - ജി. നന്ദഗോപന്‍

More
More
Web Desk 11 months ago
Football

കോപ്പ അമേരിക്ക; ബ്രസീല്‍ - അര്‍ജന്റീന ക്ലാസിക് ഫൈനല്‍

More
More
Web Desk 1 year ago
Football

ഏഷ്യന്‍ വംശജരെ അധിക്ഷേപിച്ച സംഭവം; മാപ്പ് പറഞ്ഞ് ഫുട്ബോള്‍ താരങ്ങള്‍

More
More