നടന്‍ ഉണ്ണി മുകുന്ദന്‍റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ്

പാലക്കാട്‌: നടന്‍ ഉണ്ണി മുകുന്ദന്‍റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ്. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമായ മേപ്പടിയാന്‍റെ സാമ്പത്തിക ഇടപെടലുകളെ കുറിച്ച് പരിശോധിക്കാനാണ് എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസ് (UMF) ആണ് ഈ സിനിമയുടെ നിർമ്മാണം. വിഷ്ണു മോഹൻ ആണ് സംവിധാനം. ജനുവരി 14 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക. രാവിലെ 8 മണിക്ക് തുടങ്ങിയ റെയ്ഡ് വൈകുന്നേരമാണ് അവസാനിച്ചത്.

ജയകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായിട്ടാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്. ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമാ നിര്‍മ്മാണ കമ്പനികളില്‍ ഇതിനുമുന്‍പും എന്‍ഫോഴ്സ്മെന്‍റ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, വിജയ്‌ ബാബു, ആൻറണി പെരുമ്പാവൂര്‍ , ലിസ്റ്റിൻ സ്റ്റീഫന്‍, ആൻറോ ജോസഫ് എന്നിവരുടെ ഫിലിം കമ്പനി ഓഫിസിലാണ് ഉദ്യോഗസ്ഥരെത്തി ഫയലുകള്‍ പരിശോധിച്ചത്. ഒ ടി ടി റീലിസുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു എന്‍ഫോഴ്സ്മെന്‍റ്  സംഘം അന്ന് അന്വേഷിച്ചത്.

Contact the author

Web Desk

Recent Posts

National Desk 6 hours ago
Cinema

തന്‍റെ വാർദ്ധക്യത്തെ കളിയാക്കവര്‍ക്കെതിരെ അമിതാഭ് ബച്ചന്‍; പ്രായം ആകുമ്പോള്‍ നിങ്ങളെയാരും കളിയാക്കാതിരിക്കട്ടെ എന്നും ആശംസ

More
More
Cinema

നടി ആന്‍ അഗസ്റ്റിന്‍ നിര്‍മ്മാതാവാകുന്നു

More
More
Web Desk 1 month ago
Cinema

വിജയിയുടെ ‘ബീസ്റ്റി’നെ വിലക്കി ഖത്തറും

More
More
Cinema

റെക്കോര്‍ഡ് കളക്ഷനുമായി ആര്‍ ആര്‍ ആര്‍ പ്രദര്‍ശനം തുടരുന്നു

More
More
Web Desk 1 month ago
Cinema

നയന്‍താരയുടെ 'റൗഡി പിക്‌ചേഴ്‌സി'നെതിരെ പൊലീസ് കേസ്

More
More
Cinema

കെ ജി എഫ് 2: ആദ്യ ലിറിക്കല്‍ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

More
More