'ബിന്ദു അമ്മിണി നിരന്തരം ആക്രമിക്കപ്പെടുമ്പോള്‍ ആക്ഷൻ ഹീറോ മീ മിട്ട് ചവിട്ടി കൂട്ടുനാടകം കളിക്കുന്ന പോലീസ്' - ഡോ. അരുണ്‍കുമാര്‍

വനിതാ ആക്ടിവിസ്റ്റായ ബിന്ദു അമ്മിണിക്കുനേരെ നിരന്തരം ആക്രമണം നടക്കുന്നതുമായി ബന്ധപ്പെട്ട് പോലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഉദാസീനതയെ വിമര്‍ശിക്കുകയാണ് മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാര്‍. വനിതാ മതിലിൻ്റെ പിറ്റേന്ന് നിയമം പാലിച്ച് മല ചവിട്ടിയ വനിതയാണവർ. ആക്ഷൻ ഹീറോ മീ മിട്ട് ചവിട്ടി കൂട്ടുനാടകം കളിക്കുന്ന പോലീസ് ഇതൊന്നുമറിയാത്തത് എന്തുകൊണ്ടാണന്ന് അറിയാമോ? എന്നും അദ്ദേഹം ചോദിക്കുന്നു.

അരുണ്‍ കുമാര്‍ എഴുതുന്നു:

"ബിന്ദു അമ്മിണിയ്ക്ക് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിലുള്ള ക്രിമിനലുകളുടെ ആത്മവിശ്വാസമിളക്കാൻ കഴിയാത്ത പോലീസ് സേനയാണോ നമ്മളുടേത്. വനിതാ മതിലിൻ്റെ പിറ്റേന്ന് നിയമം പാലിച്ച് മല ചവിട്ടിയ വനിതയാണവർ. ആക്ഷൻ ഹീറോ മീ മിട്ട് ചവിട്ടി കൂട്ടുനാടകം കളിക്കുന്ന പോലീസ് ഇതൊന്നുമറിയാത്തത് എന്തുകൊണ്ടാണന്ന് അറിയാമോ.

അവർ ബിന്ദു അമ്മിണി യായതുകൊണ്ടാണ്... അവർ വിശ്വാസം ലംഘിച്ച സ്ത്രീയായതുകൊണ്ടാണ്... അവർ കുലസ്ത്രീയല്ലാത്തതു കൊണ്ടാണ്. അവരെ തലതിരിഞ്ഞ നവോത്ഥാന കേരളം വീട്ടിന് പുറത്ത് നിർത്താൻ തീരുമാനിച്ചതുകൊണ്ടാണ്. ദൃഷ്ടിയിൽ പെട്ടാൽ റേറ്റിംഗ് ഇടിയും എന്ന് ചിലർ കരുതുന്നതു കൊണ്ടാണ്."

വനിതാ ആക്ടിവിസ്റ്റായ ബിന്ദു അമ്മിണിക്കുനേരെ നിരന്തരം ആക്രമണം നടക്കുന്നതുമായി ബന്ധപ്പെട്ട് ശക്തമായ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്നത്. കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ചാണ് കഴിഞ്ഞ ദിവസം അവര്‍ക്ക് മര്‍ദ്ദനമേറ്റത്. നേരത്തെ, കോഴിക്കോട് കൊയിലാണ്ടി പൊയില്‍ കാവില്‍ ബിന്ദുവിനെ ഓട്ടോ ഇടിച്ചു വീഴ്ത്തിയിരുന്നു. കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പൊലീസുകാര്‍ നോക്കി നില്‍ക്കെ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ ആക്രമണം നടന്നിരുന്നു. ഓരോ സംഭവങ്ങള്‍ കഴിയുമ്പോഴും പോലീസ് കേസെടുക്കുന്നുണ്ടെങ്കിലും പ്രതികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കപ്പെടുന്നില്ലെന്നാണ് ബിന്ദു അമ്മിണി പരാതിപ്പെടുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 1 week ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 2 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More
National Desk 3 weeks ago
Social Post

'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

More
More