വര്‍ണവെറിക്ക് ഇരയായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കുടുംബത്തിന് നേരെ വീണ്ടും അക്രമണം; 4 വയസുകാരിക്ക് വെടിയേറ്റു

വാഷിംഗ്‌ടണ്‍: അമേരിക്കയിലെ വര്‍ണവെറിക്ക് ഇരയായ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കുടുംബത്തിന് നേരെ വീണ്ടും അക്രമണം. അക്രമണത്തില്‍ നാല് വയസുകാരി അരിയാന ഡെലന്​ വെടിയേറ്റു​. ആക്രമണത്തെ തുടർന്ന്​ ഉടൻ തന്നെ അരിയാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിനും കരളിനും ശാസ്ത്രക്രിയ വേണ്ടി വന്നുവെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടുംബത്തിന്​ നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന്​ അരിയാനയുടെ പിതാവ്​ ആരോപിച്ചു. പുതുവത്സര പുലർച്ചെ മൂന്നിനായിരുന്നു കുടുംബത്തിന്​ നേരെ ആക്രമണം ഉണ്ടായത്. 

കുടുംബത്തിനെതിരെ നടന്നത് അസൂത്രിതമായ അക്രമണമാണോ എന്ന് പരിശോധിക്കുമെന്നും കുട്ടിയെ അക്രമികള്‍ നേരത്തെ ലക്ഷ്യം വെച്ചിരുന്നോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. വെടിയുതിർത്തത് ഒരാളാണോ അതോ നിരവധി ആളുകളാണോ എന്ന് അറിയില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. 

ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്നാണ്‌ അമേരിക്കയില്‍ വര്‍ണവെറിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്. ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിനെതിരെ ബ്ലാക്ക്​ ലൈവ്​സ്​ മാറ്റർ മുദ്രാവാക്യവുമായി നാലുവയസുകാരി അരിയാന ഉൾപ്പെടെ കുടുംബക്കാര്‍ മുഴുവന്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരുന്നു. മരണസമയത്ത് എനിക്ക് ശ്വാസം മുട്ടുന്നുവെന്ന ജോര്‍ജ് ഫ്ലോയിഡിന്‍റെ അവസാനവാക്യം ഉപയോഗിച്ചായിരുന്നു തെരുവില്‍ പ്രതിഷേധം നടത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More