ബെറ്റ് വെച്ച് കനകയുടെ മുന്‍പില്‍ നഗ്നനായി നിന്നതിനെക്കുറിച്ച് മുകേഷ്

ഗോഡ്ഫാദര്‍ സിനിമാ ഷൂട്ടിംഗിനിടെ സംഭവിച്ച ചില രസകരമായ നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് നടനും എം എല്‍ എയുമായ മുകേഷ്. നായികയായി കനക എത്തുന്നതും ചിത്രീകരണത്തില്‍ സംഭവിച്ച ചില അബദ്ധങ്ങളും കോര്‍ത്തിണക്കി രസകരമായാണ് താരം സിനിമാ വിശേഷം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ചിത്രീകരണത്തിനിടെ കനകയുടെ മുന്‍പില്‍ വെച്ച് ഉടുത്തിരുന്ന ബെഡ് ഷീറ്റ് അഴിഞ്ഞു വീണതിനെക്കുറിച്ചും മുകേഷ് തന്‍റെ യൂട്യൂബ് ചനലിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ്. 

മുകേഷിന്‍റെ വാക്കുകള്‍

ഗോഡ്ഫാദര്‍ സിനിമയിലെ എല്ലാവരെയും തെരഞ്ഞെടുത്തിരിക്കുന്നത് ഓരോ കാരണത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഇതിലെ നായികാ കഥാപാത്രം മലയാള സിനിമയിലെ തന്നെ മികച്ച സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നാണ്. അതിനാല്‍ മാലുവിനെ തെരഞ്ഞെടുക്കാന്‍ എല്ലാവരും വളരെയധിക്കം അന്വേഷിച്ചിരുന്നു. അന്ന് തമിഴില്‍ സൂപ്പര്‍ ഹിറ്റ് സിനിമയായി ഓടികൊണ്ടിരുന്ന കരഗാട്ടക്കാരൻ എന്ന തമിഴ് ചിത്രത്തിലെ കനകയുടെ പ്രകടനം കണ്ടിട്ടാണ് ​ഗോഡ് ഫാദറിലേക്ക് താരത്തെ ക്ഷണിക്കുന്നത്. കനകയെ ഞാന്‍ അന്ന് വരെ നേരില്‍ കണ്ടിരുന്നില്ല. ഷൂട്ടിംഗ് ആരംഭിക്കുന്നതിന്‍റെ അന്ന് ഒരുപാട് ദൂരം യാത്ര ചെയ്ത് ക്ഷീണിച്ച കനകയെ കണ്ടപ്പോള്‍ അവരെ നായിക ആക്കാന്‍ പറ്റുമെന്ന് തോന്നിയിരുന്നില്ല. എന്നാല്‍ ഷൂട്ടിങ് ലൊക്കേഷനിൽ വന്നപ്പോൾ എല്ലാവരേയും അതിശയിപ്പിക്കുന്ന രീതിയിൽ അതീവ സുന്ദരിയായിട്ടാണ് കനക എത്തിയത്. ഒരു പെണ്‍കുട്ടിക്ക് എത്ര ഭംഗിയില്‍ ഒരുങ്ങാം എന്നതിന്‍റെ ഉദാഹരണം കൂടിയായാണ്‌ കനിക അന്ന്  വന്നത്. 

പിന്നീട് ഓരോ ദിവസവും എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുകയാണ്. അതിലെ ഹോസ്റ്റല്‍ സീനിലാണ് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത സംഭവം ഉണ്ടാകുന്നത്. മാലു രാമഭദ്രനെ കാണാന്‍ ഹോസ്റ്റലിലേക്ക് വരുന്ന സീനാണ് ഷൂട്ട്‌ ചെയ്യാന്‍ ഉള്ളത്. ഹോസ്റ്റലിൽ ജ​ഗദീഷിന്റെ മായിൻകുട്ടി ദേഹം മുഴുവൻ എണ്ണ തേച്ച്  ഇരിക്കുന്നു. എന്റെ കഥാപാത്രം കട്ടിലിൽ കിടക്കുന്നു. മാലു വരുന്നുണ്ടെന്ന് മായിന്‍കുട്ടി പറയുമ്പോള്‍ കട്ടിലില്‍ നിന്നും ചാടി എണീറ്റ് രാമഭദ്രന്‍ എന്ന എന്‍റെ കഥാപാത്രം ബെഡ് ഷീറ്റ് ഉടുക്കുന്നു. തുടര്‍ന്ന് രണ്ട് പേരും തകര്‍ത്ത് അഭിനയിക്കുകയാണ്. പെട്ടന്നാണ് ബെഡ് ഷീറ്റ് അഴിഞ്ഞ് താഴേക്ക് വീഴുന്നത്. എല്ലാവരും ഒരു നിമിഷം നിശബ്ദരായി. ഞാൻ ആദ്യം നോക്കുന്നത് കനകയെയാണ്.  കനകയും ഈ രംഗം കണ്ടിരുന്നു. പക്ഷേ അവർ കണ്ടില്ലെന്ന് നടിച്ച് നിന്നു. ഞാന്‍ വേഗം ബെഡ് ഷീറ്റ് എടുത്ത് എടുത്തു. ആ നിമിഷം ജഗദീഷ് വന്നു ഷേക്ക്ഹാന്‍ഡ്‌ തന്നിട്ട് കൺഗ്രാജുലേഷൻ, ഞാൻ തോറ്റിരിക്കുന്നു എന്നു പറഞ്ഞു. ഞാൻ ചോദിച്ചു, ‘എന്തിന്?’... ജഗദീഷ് അപ്പോൾ കനകയോട് പറഞ്ഞു ‘ഞങ്ങൾ രാവിലെ ഒരു ബെറ്റ് വച്ചിരുന്നു, മുകേഷ് കനകയുടെ മുന്നിൽ ഡ്രസ്സില്ലാതെ ചെയ്യുമെന്ന്.  ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഇവൻ അങ്ങനെ നിൽക്കുമെന്ന്... ഭയങ്കര ധൈര്യം തന്നെ നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു. എന്റെ കാശ് പോയി.’  അപ്പോഴാണ് കനക ശരിക്കും ഞെട്ടിയത്. ഞാൻ കനകയോട് പറഞ്ഞു "കനക ഇതൊന്നും വിശ്വസിക്കരുത് മലയാളത്തിൽ എല്ലാം തമാശയാണ്. കനക പറഞ്ഞു "സാരമില്ല സർ ഇറ്റ്സ് ഓൾ റൈറ്റ്, ഇതൊക്കെ നമുക്ക് മനസിലാക്കാവുന്നതല്ലേ ഉള്ളൂ. ഗോഡ്ഫാദറിന്റെ വിജയത്തിന് പിന്നിൽ പല ഘടകങ്ങള്‍ ഉണ്ട്. എന്നാൽ നമ്മളൊന്നും പ്രതീക്ഷിക്കാത്ത മാർക്കറ്റിങ് തന്ത്രമായിരുന്നു സിനിമയുടേത്. അതാണ്‌ അതിന്‍റെ വിജയവും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

National Desk 6 hours ago
Cinema

തന്‍റെ വാർദ്ധക്യത്തെ കളിയാക്കവര്‍ക്കെതിരെ അമിതാഭ് ബച്ചന്‍; പ്രായം ആകുമ്പോള്‍ നിങ്ങളെയാരും കളിയാക്കാതിരിക്കട്ടെ എന്നും ആശംസ

More
More
Cinema

നടി ആന്‍ അഗസ്റ്റിന്‍ നിര്‍മ്മാതാവാകുന്നു

More
More
Web Desk 1 month ago
Cinema

വിജയിയുടെ ‘ബീസ്റ്റി’നെ വിലക്കി ഖത്തറും

More
More
Cinema

റെക്കോര്‍ഡ് കളക്ഷനുമായി ആര്‍ ആര്‍ ആര്‍ പ്രദര്‍ശനം തുടരുന്നു

More
More
Web Desk 1 month ago
Cinema

നയന്‍താരയുടെ 'റൗഡി പിക്‌ചേഴ്‌സി'നെതിരെ പൊലീസ് കേസ്

More
More
Cinema

കെ ജി എഫ് 2: ആദ്യ ലിറിക്കല്‍ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

More
More