വിപ്ലവത്തിന്റെ പേരിൽ ഉടയാടകൾ അഴിപ്പിക്കുന്ന ഭ്രാന്തിന്റെ പേരാണ് എസ്എഫ്ഐ - കെ. എം. ഷാജി

എസ്എഫ്ഐക്കെതിരെ രൂക്ഷ പ്രതികരണവുമായി മുസ്ലിം ലീ​ഗ് നേതാവ് കെ. എം. ഷാജി. വിപ്ലവത്തിൻ്റെ പേരു പറഞ്ഞു ക്യാമ്പസിൽ ഉടയാടകൾ അഴിപ്പിക്കുന്ന ഭ്രാന്തിൻ്റെ പേരാണ് എസ്എഫ്ഐ. ഉടുതുണി അഴിക്കാൻ വരുന്ന എസ്എഫ്ഐക്കാരുടെ മുന്നിൽ പെൺകുട്ടികളുടെ വസ്ത്രമായി എംഎസ്എഫ് പ്രവർത്തകർ മാറണമെന്നും അദ്ദേഹം പറഞ്ഞു. എംഎസ്എഫ് മലപ്പുറത്ത് സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു ഷാജി.

മറച്ചുവെച്ചിരിക്കുന്നതൊക്കെ എന്തിനാണ് എന്ന ചോദ്യമുണ്ടാക്കുകയാണ് എസ്എഫ്ഐ. കാണാനുള്ള കണ്ണിൻറെ ആസക്തിയെയും ഭോഗിക്കാനുള്ള മനുഷ്യൻറെ ശാരീരികതൃഷ്ണയെയും വിപ്ലവത്തിൻറെ ചേരുവ ചേർത്ത് വിൽക്കുന്ന തോന്നിവാസമാണ് അവര്‍ ചെയ്യുന്നതെന്നും ഷാജി പറഞ്ഞു. നേരത്തെ, കമ്മ്യൂണിസത്തിലേക്ക് ഒരാള്‍ പോയാല്‍ അവര്‍ ഇസ്ലാമില്‍ നിന്ന് അകലുകയാണെന്ന ഷാജിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഷാജിയുടെ അതേ വാക്കുകകള്‍ കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി. എം. എ. സലാമും ആവര്‍ത്തിച്ചു. കമ്മ്യൂണിസത്തിലേക്ക് ഒരാള്‍ പോയാല്‍ അവര്‍ ഇസ്ലാമില്‍ നിന്ന് അകലുകയാണെന്നു പറഞ്ഞ അദ്ദേഹം മതാചാരപ്രകാരമല്ലാതെ വിവാഹം കഴിക്കുന്നവര്‍ മുസ്ലീം ലീഗില്‍ നിന്നോ മുസ്ലീം ലീഗ് ഓഫീസില്‍ നിന്നോ അല്ല പുറത്ത് പോകുന്നത്, ഇസ്ലാമില്‍ നിന്നാണെന്നും നമ്മുടെ കുടുംബത്തിലെ പുതിയ തലമുറ ഇസ്ലാമില്‍ അധിഷ്ഠിതമായ ജീവിതം നയിക്കണമെന്നും ആവര്‍ത്തിച്ചു.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More