വൈഫ് സ്വാപ്പിങ് കേരളത്തില്‍ സജീവമാകുന്നു; ഇണയെ വെച്ചുമാറുകയെന്നാല്‍ എന്താണ്?

ഇണയെ വെച്ചുമാറുന്ന (വൈഫ് സ്വാപ്പിങ്) വന്‍ സംഘത്തെ കോട്ടയത്തുനിന്നും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ആറുപേരാണ് കറുകച്ചാല്‍ പൊലീസിന്‍റെ പിടിയിലായത്. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്‍റെ പ്രവർത്തനം. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ്  പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്.  ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമാണ് ചെയ്യുന്നത്. പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവര്‍ത്തനവും ഗ്രൂപ്പിലൂടെ നടന്നിരുന്നു.

ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. ഇതാദ്യമായല്ല കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2019-ല്‍ കായംകുളത്ത് ഒരു യുവതി ഭര്‍ത്താവിനെതിരെ സമാന പരാതിയുമായി രംഗത്തെത്തിയിരുന്നു. 2013ൽ കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഉണ്ടായ സംഭവമാണ് കേരളത്തിൽ ഇത്തരത്തിലൊന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മേൽ ഉദ്യോഗസ്ഥർക്ക് തന്നെ ഭർത്താവ് കാഴ്ചവെച്ചുവെന്ന പരാതിയുമായി ലഫ്റ്റനന്‍റ് കേണലിന്‍റെ ഭാര്യ രംഗത്തെത്തിയത് വലിയ കോളിളക്കമുണ്ടായിരുന്നു. 2011ൽ ബംഗളുരുവിൽ നടന്ന വൈഫ് സ്വാപ്പിങ് പുറംലോകം അറിഞ്ഞത് മലയാളിയായ യുവതി പരാതിയുമായി രംഗത്തെത്തിയതോടെയാണ്.

എന്താണ് വൈഫ് സ്വാപ്പിങ്?

മെട്രോ നഗരങ്ങളിലെ വൻകിട ക്ലബുകളിലും ഇന്ത്യൻ നേവി റിക്രിയേഷൻ ക്ലബുകളിലും വൈഫ് സ്വാപ്പിങ് പുതുമയുള്ള കാര്യമല്ല. ക്ലബുകളിലെ നിശാപാർട്ടിക്ക് ഭാര്യാസമേതമെത്തുന്നവർ കാറിന്‍റെ കീ കൂട്ടിയിട്ടശേഷം അതിൽനിന്ന് ഒരാൾ എടുക്കുന്ന കീ ഏതാണോ, കാറുടമയുടെ ഭാര്യയും കീ എടുത്തയാളും ഒരുമിച്ച് പോകണം. ഇവർ കുറച്ചുദിവസങ്ങൾ ഒരുമിച്ച് താമസിക്കും. എല്ലാത്തരത്തിലുള്ള ബന്ധവും ഇവർക്ക് പുലർത്താനാകും. ഇതുപോലെ ഭാര്യമാരെ പരസ്പരം വെച്ചുമാറുന്ന രീതിയാണ് വൈഫ് സ്വാപ്പിങ്. വാട്ട്സആപ്പ് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയകളിൽ പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ച് വൈഫ് സ്വാപ്പിങ് നടത്തിവരുന്ന സംഘങ്ങളുണ്ട്.

പങ്കാളികളെ പരസ്പരം കൈമാറുന്നതിനെ 'സ്വിങിങ്' എന്നും വിളിക്കും. ലൈംഗികതയ്ക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നതിനെയാണ് സ്വിങിങ് എന്ന് വിളിക്കുന്നത്. ഇതിലൂടെ ലൈംഗിക സമത്വം ഉറപ്പാക്കാനാകുമെന്നാണ് ഇതിനെ പിന്തുണയ്ക്കുന്നവരുടെ അവകാശവാദം.

എന്നാല്‍, എല്ലാം പുരുഷന്മാരുടെ ലൈംഗീകതൃഷ്ണ ശമിപ്പിക്കുന്നതിനായി പുരുഷന്മാര്‍തന്നെ ഉണ്ടാക്കുന്ന പരിപാടിയാണ്. പങ്കാളിയെ ആര്‍ക്ക് കൈമാറണം എന്നു തീരുമാനിക്കുന്നത് ഭര്‍ത്താവാണ്. അതുകൊണ്ടുതന്നെ അതിനെ ഒട്ടും പുരോഗമനപരമായി കാണാന്‍ കഴിയില്ല. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് അമേരിക്കയിൽ വൈഫ് സ്വാപ്പിംഗ് വ്യാപകമായി വന്നത്. യുദ്ധത്തിൽ കൊല്ലപ്പെട്ട പൈലറ്റുമാരുടെ ഭാര്യമാരെ മറ്റ് പൈലറ്റുമാർ ലൈംഗീകമായി ഉപയോഗിച്ചിരുന്നു. കൊല്ലപ്പെട്ട പൈലറ്റുമാരുടെ കുടുംബത്തിന്‍റെ സംരക്ഷണം ഏറ്റെടുത്തുകൊണ്ടാണ് സഹപ്രവർത്തകർ ഇത് ചെയ്തിരുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 4 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More