ബഹിരാകാശ യാത്രികര്‍ക്ക് തിരിച്ച് ഭൂമിയിലേക്കെത്തിയാല്‍ നടക്കാന്‍ പോലും കഴിയാത്തത് എന്തുകൊണ്ട്?

ബഹിരാകാശ യാത്രികര്‍ക്ക് തിരിച്ച് ഭൂമിയിലേക്കെത്തിയാല്‍ ഒറ്റക്ക് നടക്കാന്‍ പോലും സാധിക്കില്ല. എന്താണ് അതിന്റെ കാരണമെന്ന് അറിയുമോ? ബഹിരാകാശത്തേക്കുള്ള യാത്രകളില്‍ നിരവധി വെല്ലുവിളികളാണ് ഓരോ യാത്രികരും നേരിടേണ്ടി വരുന്നത്. ഭക്ഷണവും ഉറക്കവും ഭാരക്കുറവും രക്തക്കുഴലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തുലന നിലയിലെ പ്രശ്‌നങ്ങളും കാഴ്ചയിലെ താളപ്പിഴകളും മൂക്കടപ്പും തുടങ്ങി ബഹിരാകാശ സഞ്ചാരികളുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം വരെ താറുമാറാകാറുണ്ട്. എല്ലുകളുടേയും പേശികളുടേയും ഭാരത്തില്‍ കുറവുണ്ടാവും. ഭൂമിയിലേതുപോലെ ശരീരത്തിന്‍റെ തുലന നില താങ്ങി നിര്‍ത്തേണ്ടതില്ലാത്തതിനാല്‍ മസിലുകള്‍ ചുരുങ്ങുകയും ശോഷിക്കുകയും ചെയ്യും. ബഹിരാകാശത്തുള്ളപ്പോള്‍ ഉപയോഗമില്ലാത്ത പേശികള്‍ ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോള്‍ പഴയതുപോലെ അതേ ശേഷിയില്‍ ഉപയോഗിക്കാനാവില്ല.

ഇതിന്റെയൊക്കെ ഫലമായി സാധാരണ ശരീര ഭാരത്തേക്കാള്‍ അഞ്ചിരട്ടിയോളം ഭാരം ഭൂമിയില്‍ തിരിച്ചെത്തുന്ന സഞ്ചാരികള്‍ക്ക് അനുഭവപ്പെടും. അതുകൊണ്ടാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയ ഉടന്‍ സഞ്ചാരികളെ വീല്‍ചെയറിലേക്ക് മാറ്റുന്നത്. മൂന്നോ നാലോ ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും ബഹിരാകാശ സഞ്ചാരികള്‍ക്ക് സാധാരണ നിലയിലേക്ക് മടങ്ങിയെത്താനാവുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആദ്യമായി ബഹിരാകാശത്തെത്തിയ മനുഷ്യൻ സോവിയറ്റ് റഷ്യയിലെ യൂറി ഗഗാറിൻ ആയിരുന്നു. 108 മിനുട്ട് ഗഗാറിൻ ഭൂമിയെ വലം വച്ചു. കാലം മാറി. ബഹിരാകാശ ടൂറിസത്തിന്റെ സാധ്യതകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന വലിയ സ്വകാര്യ കമ്പനികള്‍ നിലവില്‍ വന്നു. അതിലെ ഏറ്റവും വലിയ നാഴികക്കല്ലാണ് സ്‌പേസ് എക്‌സിന്റെ 'ഇന്‍സ്പിറേഷന്‍ 4' എന്ന ബഹിരാകാശ ടൂറിസം പദ്ധതി. സ്പേസ് എക്സിന്റെ ഫാൽക്കൺ ശ്രേണിയിലുള്ള റോക്കറ്റുകൾ വിക്ഷേപണ്ത്തിനു ശേഷം തിരിച്ച് ലാന്ഡ് ചെയ്യുന്ന തരത്തിലുള്ളവയാണ്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് സാധനങ്ങൾ എത്തിക്കാൻ പ്രാപ്തമായ ഡ്രാഗൺ ശ്രേണി റോക്കറ്റുകളും സ്പേസ് എക്സ് വികസിപ്പിച്ചിട്ടുണ്ട്.

Contact the author

science Desk

Recent Posts

Web Desk 1 month ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 1 month ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 2 months ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 2 months ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More
Web Desk 2 months ago
Science

കോടികള്‍ വിലമതിക്കുന്ന അപൂര്‍വ ഇനം പിങ്ക് വജ്രം കണ്ടെത്തി

More
More
Science Desk 4 months ago
Science

ഇന്ന് ബ്ലഡ് മൂണ്‍; ഇന്ത്യയില്‍ എപ്പോള്‍, എങ്ങനെ കാണാം?

More
More