പലായനത്തിനിടെ നഷ്ടപ്പെട്ട കുഞ്ഞിനെ അഫ്ഗാന്‍ ദമ്പതികള്‍ക്ക് തിരികെ ലഭിച്ചു

കാബൂള്‍: താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിനുപിന്നാലെ കാബൂള്‍ വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുഎസ് സുരക്ഷാജീവനക്കാരന് കൈമാറിയ കുഞ്ഞിനെ അഫ്ഗാന്‍ ദമ്പതികള്‍ക്ക് തിരിച്ചുകിട്ടി. കാബൂളിലെ ടാക്‌സി ഡ്രൈവറായ ഹമീദ് സഫിയുടെ വീട്ടില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. 2020 ഓഗസ്റ്റ് 19-നായിരുന്നു അഫ്ഗാനില്‍ നിന്ന് പലായനം ചെയ്യുന്നതിനിടെ യുഎസ് നയതന്ത്രകാര്യാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ മിര്‍സ അലി അഹമ്മദിയും ഭാര്യ സുരയ്യയും രണ്ടുമാസം മാത്രം പ്രായമുളള കുഞ്ഞിനെ വിമാനത്താവളത്തിനു മുന്നിലെ മുളളുവേലിക്കുമുകളിലൂടെ യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.

തിക്കിലും തിരക്കിലും പെട്ട് അപകടമൊന്നും സംഭവിക്കാതിരിക്കാനായിരുന്നു കുഞ്ഞിനെ കൈമാറിയത്. വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിലെത്തുമ്പോള്‍ കുഞ്ഞിനെ തിരികെ വാങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ കുഞ്ഞിനെ വാങ്ങിയ ഉദ്യോഗസ്ഥന്റെ പേരോ വിവരങ്ങളോ ചോദിച്ചറിയാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. വിമാനത്താവളത്തിനകത്ത് എത്തിയ ദമ്പതികള്‍ക്ക് ഒരുപാട് അന്വേഷിച്ചെങ്കിലും അവരുടെ കുഞ്ഞിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് കുടുംബം യുഎസിലേക്ക് പോയി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

എന്നാല്‍ കുഞ്ഞിനെ കാണാതായ വിവരം അന്താരാഷ്ട്ര  മാധ്യമമായ റോയിറ്റേഴ്‌സ് ചിത്രം സഹിതം വാര്‍ത്ത‍ നല്‍കിയിരുന്നു . തുടര്‍ന്നാണ് കുഞ്ഞ് ഹമീദ് സഫിയുടെ കൂടെയുണ്ടെന്ന് കണ്ടെത്തിയത്. താന്‍ കാണുമ്പോള്‍ വിമാനത്താവളത്തിന്റെ തറയില്‍ ഒറ്റക്ക് കിടന്ന് കരയുകയായിരുന്നു കുഞ്ഞ്. മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് വീട്ടിലേക്ക് കൊണ്ടുപോയത്. കുഞ്ഞിനെ വിട്ടുതരില്ലെന്നും അവനെ സ്വന്തം കുഞ്ഞായി വളര്‍ത്താന്‍ തീരുമാനിച്ചതാണെന്നുമാണ് സഫി പറഞ്ഞത്. പിന്നീട് താലിബാന്‍ പൊലീസ് ഇടപെട്ട് ചര്‍ച്ചകള്‍ നടത്തുകയും കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കുകയായിരുന്നു. 

Contact the author

International Desk

Recent Posts

International

കഷണ്ടിയെന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപമായി കണക്കാക്കാമെന്ന് ബ്രിട്ടീഷ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍

More
More
International

കഞ്ചാവിനെ ഗാര്‍ഹിക വിളയായി പ്രഖ്യാപിച്ച് തായ്‍ലാൻഡ്; 10 ലക്ഷം തൈകള്‍ വിതരണം ചെയ്യും

More
More
International

മാധ്യമപ്രവര്‍ത്തകയുടെ സംസ്‌കാരച്ചടങ്ങിനിടെ ഇസ്രായേല്‍ ആക്രമണം, ശവമഞ്ചം താഴെ വീണു

More
More
International

മൂന്ന് ദിവസം ആർത്തവാവധി പ്രഖ്യാപിച്ച് സ്പെയിന്‍

More
More
International

അല്‍ജസീറ മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ലോക രാജ്യങ്ങള്‍

More
More
International

അല്‍ ജസീറ റിപ്പോര്‍ട്ടറെ ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊന്നു

More
More