ഇനി മുതല്‍ പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതിയില്ല

റിയാദ്: പ്രവാചകന്‍ മുഹമ്മദിന്റെ ഖബറിടം സന്ദര്‍ശിക്കുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കി സൗദി ഭരണകൂടം. സൗദി പില്‍ഗ്രിമേജസ് മിനിസ്ട്രി പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച് ഇനിമുതല്‍ മദീനയിലുളള പ്രവാചകന്റെ ഖബറിടം ( ഗ്രീന്‍ ഡോം) സന്ദര്‍ശിക്കാന്‍ പുരുഷന്മാര്‍ക്കുമാത്രമാണ് അനുമതി. പ്രവാചകന്റെ ഖബറിടം ഉള്‍ക്കൊളളുന്ന പളളി സ്ത്രീകള്‍ക്ക് പ്രത്യേക അനുമതിയോടെ സന്ദര്‍ശിക്കാമെന്നും സൗദി ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചതെന്ന് വ്യക്തമല്ല.

ഇസ്ലാമിക് വ്യാഖ്യാനമനുസരിച്ച് സ്ത്രീകള്‍ ഖബറിടങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വിലക്കുണ്ട് എന്നാല്‍ ഇതുവരെ പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കുന്നതിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നില്ല. മദീനയിലെത്തിയ ശേഷം മുഹമ്മദ് നിര്‍മ്മിച്ച പളളിയാണ് ഗ്രേറ്റ് ഡോം ഓഫ് മദീന. അവിടെയാണ് അദ്ദേഹത്തിന്റെ ഖബറുളളത്. മുസ്ലീം മതവിശ്വാസികള്‍ ഉംറയുടെ ഭാഗമായാണ് മുഹമ്മദിന്റെ ഖബര്‍ സന്ദര്‍ശിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈത്മാര്‍ന (EATMARNA APP) എന്ന ആപ്പ് വഴിയാണ് ഖബറിടം സന്ദര്‍ശിക്കാനായി ബുക്ക് ചെയ്യേണ്ടത്. കൊവിഡ് പ്രതിസന്ധി വന്നതുമുതലാണ് ഈത്മാര്‍ന ആപ്പ് വഴി ബുക്ക് ചെയ്യുന്ന സംവിധാനം നിലവില്‍കൊണ്ടുവന്നത്. മക്കയും ഗ്രേറ്റ് മോസ്‌കും പ്രവാചകന്റെ ഖബറിടവും സന്ദര്‍ശിക്കാന്‍ ഈ ആപ്പ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More