മദ്യവും കഞ്ചാവും വാങ്ങാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കി കാനഡയിലെ ക്യൂബെക്ക് പ്രവിശ്യ

കൊവിഡ് നാലാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആളുകള്‍ വാക്സിന്‍ സ്വീകരിക്കുവാന്‍ പുതിയ പദ്ധതിയുമായി കാനഡ. മദ്യവും കഞ്ചാവും വാങ്ങാന്‍ ഇനി മുതല്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാണെന്നാണ് കാനഡയിലെ ക്യൂബിക് പ്രവിശ്യയിലെ അധികാരികള്‍ അറിയിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്കിടയിൽ വാക്സിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുവാന്‍ ഈ രീതി വളരെ ഗുണം ചെയ്യുമെന്നാണ് അധികാരികള്‍ കരുതുന്നത്. കഴിഞ്ഞ ദിവസം ഭരണകൂടം പാസാക്കിയ നിയമം പ്രകാരം, ജനുവരി 18 മുതൽ റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് മദ്യമോ കഞ്ചാവോ വാങ്ങണമെങ്കിൽ കൗണ്ടറിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും കാണിക്കണം. 

ലോകത്തിലെ ഏറ്റവും ഉയർന്ന വാക്സിനേഷൻ നിരക്ക് ഉള്ള പ്രദേശമായിട്ടും ക്യൂബെക്കിൽ പുതിയ കേസുകൾ റിപ്പോര്‍ട്ട്‌  ചെയ്യുന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നത്. സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കഞ്ചാവ് ഷോപ്പ്, മദ്യ ഷോപ്പ് എന്നിവയില്‍ പ്രവേശിക്കുന്നതിന് വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഒമൈക്രോണ്‍ കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുകയാണെങ്കില്‍ കൂടുതൽ നിയന്ത്രണങ്ങൾ ഉടൻ വരും. വാക്സിന്‍ സ്വീകരിക്കാന്‍ താത്പര്യമില്ലാത്തവര്‍ വീടുകളില്‍ തന്നെ തുടരുക - ക്യൂബെക്ക് ആരോഗ്യ മന്ത്രി ക്രിസ്റ്റ്യൻ ദുബെ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മദ്യം വാങ്ങുന്നതിനും കഞ്ചാവ് വാങ്ങുന്നതിനും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെ ആശുപത്രികൾ, തിയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, ബാറുകൾ, സ്പോർട്സ് കേന്ദ്രങ്ങള്‍ തുടങ്ങി യുവാക്കൾ സ്ഥിരം വന്നുപോവുന്നിടങ്ങളിൽ എല്ലാം വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. കാനഡയില്‍ നിലവിലെ നിയമപ്രകാരം 21 വയസ് കഴിഞ്ഞവര്‍ക്ക് കഞ്ചാവ് വാങ്ങുകയും ഉപയോഗിക്കുകയും ചെറിയ അളവില്‍ കയ്യില്‍ സൂക്ഷിക്കാനും സാധിക്കും. 

Contact the author

international Desk

Recent Posts

International

കഷണ്ടിയെന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപമായി കണക്കാക്കാമെന്ന് ബ്രിട്ടീഷ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍

More
More
International

കഞ്ചാവിനെ ഗാര്‍ഹിക വിളയായി പ്രഖ്യാപിച്ച് തായ്‍ലാൻഡ്; 10 ലക്ഷം തൈകള്‍ വിതരണം ചെയ്യും

More
More
International

മാധ്യമപ്രവര്‍ത്തകയുടെ സംസ്‌കാരച്ചടങ്ങിനിടെ ഇസ്രായേല്‍ ആക്രമണം, ശവമഞ്ചം താഴെ വീണു

More
More
International

മൂന്ന് ദിവസം ആർത്തവാവധി പ്രഖ്യാപിച്ച് സ്പെയിന്‍

More
More
International

അല്‍ജസീറ മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ലോക രാജ്യങ്ങള്‍

More
More
International

അല്‍ ജസീറ റിപ്പോര്‍ട്ടറെ ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊന്നു

More
More