നടിമാര്‍ മിണ്ടിത്തുടങ്ങുമ്പോള്‍ വീണുടയുന്നത് ആരുടെ പടം?- മൃദുല ഹേമലത

തങ്ങള്‍ പറഞ്ഞതെല്ലാം പുറത്തുവന്നാല്‍ കേരളം ഞെട്ടും എന്നാണ് പ്രമുഖരായ പല നടിമാരും പറയുന്നത്. മലയാള സിനിമയില്‍ നടിമാര്‍ ഉള്‍പ്പെടെയുള്ള വനിതകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് എന്തുകൊണ്ടാണ്? എന്ന് ചോദിച്ച ഒരു നടി തന്നെയാണ് തുടക്കത്തില്‍ പറഞ്ഞ പരാമര്‍ശം നടത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാവുകയും കുറ്റാരോപിതനായ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകളും കേസുകളും ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ 'വിമന്‍ ഇന്‍ സിനിമ കലക്ച്ടീവു'മായി ബന്ധപ്പെട്ട് ഇത്തരം ശബ്ദങ്ങള്‍ വീണ്ടും ഉയര്‍ന്നുവരുന്നത്. നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച്, നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ 2018 മെയ് മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍. നടി ഉര്‍വശി ശാരദ, റിട്ടയേര്‍ഡ് ഐ എ എസ് ഉദ്യോഗസ്ഥ കെ ബി വത്സലാകുമാരി എന്നിവരാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനിലെ മറ്റംഗങ്ങള്‍.

രണ്ടുവര്‍ഷത്തെ വിശദമായ മൊഴിയെടുപ്പിനും പഠനങ്ങള്‍ക്കും ശേഷം സമര്‍പ്പിക്കപെട്ട റിപ്പോര്‍ട്ടില്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ച നടിമാരും മറ്റ് വനിത പ്രവര്‍ത്തകരുമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവിടണം എന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. പേര് വെളിപ്പെടുത്തില്ല എന്ന ഉറപ്പില്‍ എട്ടൊന്‍പത് മണിക്കൂര്‍ തങ്ങളില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട് , കമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആരോപണങ്ങളുണ്ട് എന്നൊക്കെ നടി പാര്‍വ്വതി തിരുവോത്ത് തന്നെ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ മൊഴിയിലും മലയാള സിനിമയില്‍ സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. മലയാള സിനിമയില്‍ സ്ത്രീകള്‍ ഇപ്പോഴും വളരെ മോശമായ പെരുമാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്ന് സംവിധായിക അജ്ഞലി മേനോനും കഴിഞ്ഞ ദിവസം മറ്റൊരു ചാനലില്‍ പറയുകയുണ്ടായി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൂലധന താല്‍പ്പര്യങ്ങള്‍ മാത്രമുള്ള, ആണ്‍കോയ്മ അവസാന വാക്കായ, സിനിമ പോലുള്ള ഒരു വ്യവസായവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സ്ത്രീകള്‍ തങ്ങളുടെ വല്ലാത്ത പരിമിതികളില്‍ നിന്നുകൊണ്ട് നടത്തുന്ന ഈ പോരാട്ടം സര്‍ക്കാര്‍ കാണാതെ പൊയ്ക്കൂടാ. തങ്ങളുടെ വെളിപ്പെടുത്തലുകള്‍ കേരളത്തെ ഞെട്ടിക്കുമെന്നാണ് അവര്‍ പറയുന്നത്. അമര്‍ന്നടങ്ങിയ, ആരും കേള്‍ക്കാതെ പോയ നിലവിളികളാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ ലോകം കേള്‍ക്കാന്‍ പോകുന്നതെങ്കില്‍, അത് കേള്‍പ്പിക്കപ്പെടണം. തീര്‍ച്ചയായും കള്ള നാണയങ്ങള്‍ പുറത്തുവരണം. സിനിമയിലെ സ്ത്രീകള്‍ക്ക് ഇനിയെങ്കിലും അന്തസ്സോടെ പ്രവര്‍ത്തിക്കാന്‍ കഴിയണം. അതിനു ചെയ്യാവുന്നത് ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണം.

Contact the author

Mridula Hemalatha

Recent Posts

Dr. Azad 1 month ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 3 months ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 months ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 4 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 4 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 5 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More