ഖദര്‍ ധരിച്ച പെരുംകളളനാണ് കെ സുധാകരന്‍- എം സ്വരാജ്

ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തിനുപിന്നാലെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ രൂക്ഷമായി വിമര്‍ശിച്ച് ഡി വൈ എഫ് ഐ നേതാവ് എം സ്വരാജ്. ചോരക്കൊതിയന്‍ മാത്രമല്ല ഖദറിട്ട പെരുംകളളന്‍ കൂടിയാണ് കെ സുധാകരന്‍ എന്ന് എം സ്വരാജ് പറഞ്ഞു. ധീരജിന്റെ കൊലപാതകത്തിനുപിന്നാലെ സുധാകരന്റെ പ്രതികരണം പങ്കുവെച്ചുകൊണ്ടായിരുന്നു സ്വരാജിന്റെ വിമര്‍ശനം. കലാലയങ്ങളിലെ കൊലപാതകങ്ങളുടെ കണക്കെടുത്താല്‍ കെ എസ് യു പ്രവര്‍ത്തകര്‍ മരിച്ചുവീണതിന്റെ മൂന്നിലൊന്ന് എസ് എഫ് ഐക്കാര്‍ പോലും മരിച്ചുവീണിട്ടില്ലെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. 

'ചോരക്കൊതിയൻ മാത്രമല്ല, പെരും നുണയനുമാണ്... കെ എസ് യു - യൂത്ത് കോൺഗ്രസ് നരാധമൻമാർ അരും കൊല ചെയ്ത സ. ധീരജിന്റെ ഇളംശരീരത്തിലെ ചൂട് വിട്ടു മാറും മുമ്പ് KPCC പ്രസിഡന്റ് ആക്രോശിയ്ക്കുന്നു.. "കലാലയങ്ങളിലെ കൊലപാതകങ്ങളുടെ കണക്കെടുത്താൽ കെ എസ് യു പ്രവർത്തകർ മരിച്ചു വീണതിന്റെ മൂന്നിലൊന്നു പോലും എസ് എഫ് ഐക്കാർ മരിച്ചു വീണിട്ടില്ല".  മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത അധമ മനസിൽ നിന്നേ ഈ സമയത്ത് ഇങ്ങനെയുള്ള വാക്കുകൾ പുറത്തു വരൂ. ശ്രീ. കെ.സുധാകരന്റെ ഈ വെള്ളം ചേർക്കാത്ത കള്ളം  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നു. കേരളത്തിലെ ഏതെങ്കിലും ഒരു കലാലയത്തിൽ വെച്ച് എസ് എഫ് ഐ പ്രവർത്തകരുടെ കൈ കൊണ്ട് ജീവൻ പോയ ഒരു കെ എസ് യു പ്രവർത്തകന്റെ,  എങ്കിലും പേരു പറയാൻ ഒരു മാധ്യമ പ്രവർത്തകനും തന്നോട് ചോദിയ്ക്കില്ല എന്ന ധൈര്യമാണ് കെ.സുധാകരനുള്ളത്.  ചോരക്കൊതിയൻ മാത്രമല്ല ഖദർ ധരിച്ച ഒരു പെരും കള്ളമാണ് ഈ മനുഷ്യൻ'-- സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊലപാതകങ്ങളെ കോണ്‍ഗ്രസോ കെ എസ് യുവോ ന്യായീകരിക്കില്ല. പക്ഷേ കെ എസ് യു മുന്‍കയ്യെടുത്ത് എസ് എഫ് ഐക്കാരുടെ കയ്യോ കാലോ വെട്ടാന്‍ പോയ ചരിത്രമില്ല. കേരളത്തിലെ കലാലയങ്ങളിലെ രാഷ്ട്രീയക്കൊലകളുടെ കണക്കെടുത്താല്‍ മഹാഭൂരിപക്ഷവും കെ എസ് യുക്കാരാണ്. എത്രയോ കെ എസ് യു കുട്ടികളുടെ രക്തസാക്ഷിത്വം കേരളത്തിലുണ്ടായിട്ടുണ്ട്. എത്രയോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കെ എസ് യുവിന് പ്രവര്‍ത്തിക്കാനാവാത്ത സ്ഥിതിയുണ്ട് എന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More