ഇങ്ങനെ പോയാൽ ഇവർ വൈകാതെ പിണറായി വിജയന്റെ പേരിൽ അമ്പലവും ഉണ്ടാക്കും- ഹരീഷ് വാസുദേവന്‍‌ ശ്രീദേവി

തിരുവനന്തപുരത്ത് പാര്‍ട്ടി സമ്മേളനത്തിനിടെ 502 പേരെ പങ്കെടുപ്പിച്ച് തിരുവാതിരക്കളി നടത്തിയ സി പി എമ്മിനെ പരിഹസിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍ ശ്രീദേവി. നേതാക്കളെ പ്രീണിപ്പിക്കാനായി എന്തും ചെയ്തുകൊടുക്കുക എന്നത് പാര്‍ട്ടിക്കുളളിലെ ശൈലിയായി മാറിയിരിക്കുകയാണെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു. സി പി എം എന്ന പാര്‍ട്ടി മുന്‍പെങ്ങുമില്ലാത്ത വിധം വ്യക്തികളിലേക്ക് ചുരുങ്ങി എന്ന് തോന്നുന്നു. ഇങ്ങനെ പോയാല്‍ ഇവര്‍ വൈകാതെ പിണറായി വിജയന്റെ പേരില്‍ അമ്പലമുണ്ടാക്കും. ഒരാളെ ബഹുമാനിക്കുന്നതും ആരാധിക്കുന്നതും രണ്ടാണ്. രണ്ടാമത്തേത് യുക്തിരഹിതമാണ്. വ്യക്തിപൂജ അശ്ലീലമാണ് എന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് വാസുദേവന്റെ കുറിപ്പ്

കോടിയേരിയോ പിണറായിയോ പറഞ്ഞിട്ടാണ് ഇമ്മാതിരി അശ്ലീല തിരുവാതിര നടക്കുന്നതെന്ന് കരുതാൻ വയ്യ. അവർ അറിഞ്ഞാൽ ചിലപ്പോൾ സമ്മതിക്കുകയും ഇല്ലായിരിക്കാം. പക്ഷെ അതല്ല പ്രശ്നം. CPIM എന്ന പാർട്ടി മുന്പെങ്ങുമില്ലാത്തവിധം വ്യക്തികളിലേക്ക് ചുരുങ്ങി എന്നു തോന്നുന്നുണ്ട്. നേതാക്കളെ പ്രീണിപ്പിക്കാൻ നടു വളഞ്ഞും കുനിഞ്ഞു നിന്നും എന്തും ചെയ്തു കൊടുക്കുക എന്നത് പാർട്ടിക്കുള്ളിലെ ഒരു ശൈലിയായി മാറിയിരിക്കുന്നു.

പൊളിറ്റ്ബ്യുറോ നടക്കുന്ന ഡൽഹി ഓഫീസിൽ 2011 ൽ പോയിട്ടുണ്ട്, പ്രകാശ് കാരാട്ടിന്റെ കാണാൻ.  അവിടത്തെ ഓഫീസ് തുടയ്ക്കുന്ന ജോലിക്കാരൻ എന്നോട് ഇംഗ്ലീഷിൽ പറഞ്ഞത്, "Com.പ്രകാശ് വരും ഇരിക്കൂ" എന്നാണ്. സഖാക്കളെ തുല്യരായിട്ടു കാണാനാണ് പ്രകാശ് കാരാട്ടായാലും ബ്രിന്ദയായാലും യെച്ചൂരിയായാലും കൂടെയുള്ളവരെ ശീലിപ്പിക്കുന്നത്. അതൊരു സംസ്കാരമാണ്.

ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്ന ഒരാൾക്കും അതിൽ അശ്ലീലം തോന്നിയില്ല, അഥവാ തോന്നിയാൽത്തന്നെ നേതാക്കൾക്ക് ഇഷ്ടപ്പെട്ടാൽ ഗുഡ് ബുക്കിൽ കയറാമല്ലോ എന്നു കരുതിയാവുമല്ലോ അത് ചെയ്തത്. എന്ത് കമ്യൂണിസ്റ്റ് മൂല്യമാണ് ഇവർക്കുള്ളത്? പലരും ഇങ്ങനെ ചെയ്യുമ്പോൾ അതിനെ ശാസിക്കാതെ അത് ആസ്വദിക്കുന്ന നേതൃത്വം ആയിരിക്കുമല്ലോ അണികൾക്ക് ഇതിനു പ്രചോദനമായത്. ആരാധിക്കുന്നവർക്ക് സ്ഥാനക്കയറ്റവും വെറുതെ ബഹുമാനിക്കുന്നവർക്ക് പരിഗണനക്കുറവും തുല്യരായി കാണുന്നവർക്ക് ഒതുക്കലും ആണ് കിട്ടുന്നതെങ്കിൽ ആ നേതൃത്വത്തിന്റെ മനസ്സറിഞ്ഞാവും അണികളുടെ പ്രവർത്തി.

ഇങ്ങനെ പോയാൽ വൈകാതെ ഇവർ പിണറായി വിജയന്റെ പേരിൽ അമ്പലം ഉണ്ടാക്കുമെന്ന് കരുതുന്നു. ഈ അനുപാതരഹിത വ്യക്തിപൂജയുടെ നാണക്കേട് പോലും അണികൾക്കല്ല പാർട്ടിക്കും നേതാവിനുമാണ് എന്ന് ഇത് ചെയ്യുന്ന അണികളും ഓർത്താൽ കൊള്ളാം... ഒരാളെ ബഹുമാനിക്കുന്നതും ആരാധിക്കുന്നതും രണ്ടാണ്. രണ്ടാമത്തേത് യുക്തിരഹിതമാണ്. വ്യക്തിപൂജ അശ്ലീലമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 15 hours ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 4 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 6 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More