ലൈംഗിക പീഡനക്കേസ്; ബ്രിട്ടീഷ് രാജകുമാരന്‍ ആന്‍ഡ്രൂവിനെ എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്തു

ലണ്ടന്‍: ലൈംഗിക ആരോപണ പരാതിയില്‍ ബ്രിട്ടീഷ് രാജകുമാരന്‍ ആന്‍ഡ്രൂ വിചാരണ നേരിടണമെന്ന വിധി വന്നതിന് പിന്നാലെ എല്ലാ പദവികളും എടുത്ത് കളഞ്ഞ് ബക്കിംങ്ഹാം കോട്ടാരം. എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനാണ് ആന്‍ഡ്രൂ. രാജ്ഞിയാണ് എല്ലാ ചുമതലകളില്‍ നിന്നും ആന്‍ഡ്രൂവിനെ നീക്കം ചെയ്തിരിക്കുന്നത്. ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജയിലിൽ മരിക്കുകയും ചെയ്ത അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈന്‍ വഴി ആന്‍ഡ്രൂ രാജകുമാരന്‍ തന്നെ 17 മത്തെ വയസ്സിൽ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് വെർജീനിയ എന്ന സ്ത്രീ നല്‍കിയ പരാതിയിലാണ് ആന്‍ഡ്രൂ വിചാരണ നേരിടേണ്ടത്.

രാജകീയ പദവികള്‍ ഒന്നും ഇനി ആന്‍ഡ്രൂവിന് ഉണ്ടാവില്ലെന്നും, അദ്ദേഹം ഒരു സാധാരണ പൗരനെ പോലെ വിചാരണ നേരിടുമെന്ന് ബക്കിംങ്ഹാം കൊട്ടാരം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. എലിസബത്ത് രാജ്ഞിയുടെ സമ്മതത്തോടെയാണ്  ഡ്യൂക്ക് ഓഫ് ന്യൂയോര്‍ക്കിന്‍റെ എല്ലാ അധികാരങ്ങളും തിരിച്ചെടുത്തത്. ഇനി മുതല്‍ അദ്ദേഹത്തിന് രാജകീയ സൈനിക പദവികള്‍ ഒന്നും ഉണ്ടായിരിക്കില്ലെന്നും കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജെഫ്രി എപ്‌സ്റ്റൈനും ആൻഡ്രൂ രാജകുമാരനും തമ്മിലുള്ള  ഇടപാടുകള്‍ പരിശോധിച്ച ശേഷം പരാതിയില്‍ നടപടി ആവശ്യമില്ലെന്ന് ബ്രിട്ടീഷ് പൊലീസ് കഴിഞ്ഞ ഒക്ടോബറില്‍ പറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കയില്‍ വെര്‍ജീന നല്‍കിയ പരാതി നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെ ആന്‍ഡ്രൂ നല്‍കിയ ഹര്‍ജി അമേരിക്കന്‍ കോടതി തള്ളുകയും വിചാരണ നേരിടണമെന്ന് നിര്‍ദ്ദേശിക്കുകയുമായിരുന്നു.

Contact the author

Web Desk

Recent Posts

International

വാക്ക് പാലിച്ച് ബൈഡന്‍; അമേരിക്കയില്‍ ആദ്യമായി കറുത്തവംശജയായ വനിത സുപ്രീംകോടതി ജഡ്ജിയായി

More
More
International

ലൈംഗിക അതിക്രമം; ഗായകന് 30 വര്‍ഷം തടവ് ശിക്ഷ

More
More
International

ഒമാന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ യു കെയിലേക്ക് യാത്ര ചെയ്യാം

More
More
International

നേപ്പാളില്‍ പാനിപൂരി വില്‍പ്പന നിരോധിച്ചു

More
More
International

യുക്രൈനിലെ ഷോപ്പിംഗ്‌ മാളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം; 16 പേര്‍ കൊല്ലപ്പെട്ടു

More
More
International

തോക്ക് നിയന്ത്രണ ബില്ലില്‍ ജോ ബൈഡന്‍ ഒപ്പുവെച്ചു

More
More